|    Dec 14 Fri, 2018 10:35 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫലസ്തീന്‍: ഉപാധികളോടെ വെടിനിര്‍ത്തലിനു തീരുമാനം

Published : 15th November 2018 | Posted By: kasim kzm

ഗസ: ഗസയില്‍ സംഘര്‍ഷം ശക്തമായതോടെ വെടിനിര്‍ത്തലിനുള്ള തീരുമാനവുമായി ഫലസ്തീന്‍ അധികൃതര്‍. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇസ്രായേലുമായി വെടിനിര്‍ത്തലിന് തീരുമാനിച്ചതായി ഫലസ്തീനാണ് അറിയിച്ചത്. എന്നാല്‍ ഇക്കാര്യം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടില്ല. വെടിനിര്‍ത്തലിന് വ്യത്യസ്ത മധ്യസ്ഥര്‍ വഴി ഫലസ്തീന്‍ ശ്രമിക്കുന്നതായി ഒരു ഇസ്രായേല്‍ മാധ്യമം റിപോര്‍ട്ട് ചെയ്തിരുന്നു.
ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുകയാണെങ്കില്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞിരുന്നു. മൂന്ന് ദിവസമായി തുടരുന്ന ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് ശേഷമാണ് ഗസയില്‍ വെടിനിര്‍ത്തലിന് തീരുമാനമായത്. ഞായറാഴ്ച ഗസയില്‍ ഇസ്രായേല്‍ സൈനികര്‍ നുഴഞ്ഞുകയറിയതോടെയാണ് ഈ ആക്രമണങ്ങളുടെ തുടക്കം. മൂന്നു ദിവസങ്ങളിലായി 12ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധവുമുണ്ടായി. രക്തരൂഷിത ദിനങ്ങള്‍ക്കൊടുവിലാണ് വെടിനിര്‍ത്തലിനുള്ള തീരുമാനം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss