|    Nov 21 Wed, 2018 9:34 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫലസ്തീന്‍ അഭയാര്‍ഥികളെ രാജ്യത്ത് നിന്നൊഴിവാക്കണം: ജോര്‍ദാനുമേല്‍ യുഎസിന്റെ സമ്മര്‍ദം

Published : 7th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ഫലസ്തീനികളെ അഭയാര്‍ഥിപ്പട്ടികയില്‍ നിന്നു പുറത്താക്കാന്‍ ട്രംപ് നടത്തുന്ന നീക്കത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരഡ് കുഷ്‌നറാണ് നീക്കത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നതെന്നാണ് റിപോര്‍ട്ട്.
കഴിഞ്ഞ ജൂണില്‍ ജോര്‍ദാന്‍ സന്ദര്‍ശിച്ച കുഷ്‌നര്‍ രാജ്യത്തുള്ള രണ്ടു കോടിവരുന്ന ഫലസ്തീന്‍ അഭയാര്‍ഥികളെ രാജ്യത്തു നിന്നു പുറത്താക്കാന്‍ ജോര്‍ദാനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഫലസ്തീന്‍ അഭയാര്‍ഥി വിഷയത്തില്‍ ട്രംപ് ഭരണകൂടം പ്രതികൂല നിലപാടുകള്‍ തുടരുന്നതിനിടെയാണ് കുഷ്‌നറുടെ ഇടപെടല്‍. നേരത്തേ ഫലസ്തീന്‍ ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്ക നല്‍കാമെന്നേറ്റ 125 മില്യണില്‍ 65 മില്യണ്‍ ട്രംപ് വെട്ടിച്ചുരുക്കിയിരുന്നു. ഈ തുകയ്ക്ക് ഫലസ്തീന്‍ ജനത അര്‍ഹരല്ലെന്നും അവര്‍ നന്ദികെട്ടവരാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതു വലിയ വിവാദങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.
അതേസമയം, അഭയാര്‍ഥി വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ നടപടികള്‍ക്ക് വിരുദ്ധമായിട്ടുള്ള നിലപാടുകളാണ് ട്രംപ് ഏറ്റെടുക്കുന്നത്. യുഎന്‍ ഈ നീക്കത്തില്‍ കടുത്ത അമര്‍ഷത്തിലാണ്. കൂടാതെ, ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കാനായി യുഎന്‍ തയ്യാറാക്കിയ പദ്ധതിയായ യുഎന്‍ആര്‍ഡബ്ല്യുഎ (യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ്) അഴിമതി നിറഞ്ഞതാണെന്നും കുഷ്‌നര്‍ കുറ്റപ്പെടുത്തി. അതേസമയം, യുഎന്നിന്റെ ദുരിതാശ്വാസ നിധിയിലേക്കു പണം നല്‍കുന്നത് കുറയ്ക്കാനും ഫലസ്തീന്‍ അഭയാര്‍ഥി വരവ് നിയന്ത്രിക്കാനും യുഎസ് കോണ്‍ഗ്രസ്സില്‍ നിര്‍ണായകമായ രണ്ടു ബില്ലുകള്‍ പാസാക്കാന്‍ ട്രംപ് ശ്രമിക്കുന്നതായാണ് വിവരം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss