|    Sep 19 Wed, 2018 1:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫലസ്തീനുള്ള സഹായം യുഎസ് വെട്ടിക്കുറച്ചു

Published : 27th August 2018 | Posted By: kasim kzm

ജറുസലേം: ഫലസ്തീനിയന്‍ അതോറിറ്റിക്കുള്ള 20കോടി ഡോളറിന്റെ സഹായം യുഎസ് വെട്ടിക്കുറച്ചു. പ്രസിഡന്റിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണിതെന്നു യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. ഫലസ്തീന്‍ സായുധസംഘത്തിനു സഹായം അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണു യുഎസിന്റെ നടപടി. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമായാണു യുഎസ് ധനസഹായം അനുവദിക്കുന്നത് എന്നതിന്റെ തെളിവാണു നടപടിയെന്നു ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സഈബ് എറകാത് അഭിപ്രായപ്പെട്ടു. യുഎസിന്റെ സഹായം തങ്ങള്‍ക്കുള്ള പാരിതോഷികമല്ലെന്നും ഫലസ്തീന്‍ ജനതയ്ക്കു മേലുള്ള ഇസ്രായേല്‍ അധിനിവേശത്തെ തടയുക എന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം അവസാനം ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിനു പിന്നാലെ എക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി എജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ)ക്കുള്ള ധനസഹായവും യുഎസ് വെട്ടിക്കുറച്ചിരുന്നു. അതേസയം യുഎന്‍ആര്‍ഡബ്ല്യുഎ നയത്തില്‍ യുഎസ് നാടകീയ മാറ്റംവരുത്തുന്നതായി റിപോര്‍ട്ട്. നിലവില്‍ യുഎന്‍ പട്ടികയിലുള്ള അഭയാര്‍ഥികളുടെ എണ്ണം പത്തിലൊന്നായി കുറയ്ക്കണമെന്നാണു യുഎസിന്റെ ആവശ്യം. യുഎസിന്റെ പ്രഖ്യാപനം സപ്തംബര്‍ ആദ്യത്തില്‍ ഉണ്ടാവുമെന്നും ഇസ്രായേല്‍ ടെലിവിഷന്‍ ന്യൂസ് കമ്പനിയെ ഉദ്ധരിച്ച്് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട്് ചെയ്തു. ഫലസ്തീനില്‍ നിന്ന് അഭയാര്‍ഥികളാക്കപ്പെട്ടവരുടെ ഇളമുറക്കാരെയും അഭയാര്‍ഥികളായി പരിഗണിക്കുന്ന യുഎന്‍ആര്‍ഡബ്ല്യുഎ നയം അംഗീകരിക്കാനാവില്ലെന്നാണു യുഎസ് നിലപാട്. 1948ല്‍ ഇസ്രായേല്‍ രൂപീകരണത്തോടെ ഏഴുലക്ഷം ഫലസ്തീനികള്‍ അഭയാര്‍ഥികളാക്കപ്പെട്ടതായി യുഎന്‍ആര്‍ഡബ്ല്യുഎ കണ്ടെത്തിയിരുന്നു. ഇവരടക്കം, സംഘര്‍ഷം കാരണം കുടിയിറക്കപ്പെട്ട 50 ലക്ഷത്തോളം ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് യുഎന്‍ആര്‍ഡബ്ല്യുഎ സഹായം അനുവദിക്കുന്നുണ്ട്്. ഇത് അഞ്ചു ലക്ഷമാക്കി ചുരുക്കണമെന്നാണു യുഎസിന്റെ ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss