|    Nov 20 Mon, 2017 10:37 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ഫലപ്രവചനം

Published : 17th July 2017 | Posted By: mi.ptk

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്നതും അഭിപ്രായങ്ങള്‍ ആരായുന്ന സര്‍വേ നടത്തുന്നതും എത്രമാത്രം വസ്തുനിഷ്ഠമായിരിക്കും? അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന്‍ ജയിക്കുമെന്നായിരുന്നു സര്‍വേഫലം. ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാരനായ ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ തോറ്റമ്പുമെന്നായിരുന്നു പ്രവചനം. ഒരു സര്‍വേസ്ഥാപനം ലേബറിന് നേട്ടമുണ്ടാവുമെന്നു സൂചിപ്പിച്ചപ്പോള്‍ അമേരിക്കയില്‍നിന്നു വന്ന തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പകല്‍ മുഴുവന്‍ ചിരിച്ചത്രേ! ഫലം വന്നപ്പോള്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം പോലും ലഭിച്ചില്ല. അഭിപ്രായവോട്ടെടുപ്പും പ്രവചനങ്ങളും പരാജയപ്പെടുന്നതിന് ഇപ്പോള്‍ പല കാരണങ്ങളുമുണ്ടെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നവരുടെ എണ്ണം കുറഞ്ഞുവരുകയാണ്. വികസിതരാജ്യങ്ങളില്‍ പത്തിലൊരാളേ മറുപടി നല്‍കാന്‍ തന്നെ തയ്യാറാവുന്നുള്ളൂ. പഴയ മട്ടിലുള്ള രാഷ്ട്രീയ പ്രതിബദ്ധതകള്‍ ദുര്‍ബലമാവുന്നു. ഫ്രാന്‍സിലും യുഎസിലും പഴയ ഇടതുപക്ഷമാണ് വലതുപക്ഷ വംശീയവാദികള്‍ക്ക് വോട്ട് ചെയ്തത്. ഇന്ത്യയിലും അങ്ങനെയാവാനുള്ള സാധ്യതയുണ്ട്. നിലവിലിരിക്കുന്ന തിരഞ്ഞെടുപ്പ് ഘടനയുടെ പ്രശ്‌നങ്ങളും പരിഗണിക്കേണ്ടതുണ്ട്. ബ്രിട്ടിഷ് തിരഞ്ഞെടുപ്പില്‍ 12.6 ശതമാനം വോട്ട് കിട്ടിയ, തീവ്രദേശീയത പറയുന്ന പാര്‍ട്ടിക്ക് ലഭിച്ചത് ഒരു സീറ്റ്. യുഎസില്‍ ഏതാണ്ട് മുക്കാല്‍ലക്ഷം വോട്ട് കൂടി കിട്ടിയാല്‍ ഹിലരി വൈറ്റ്ഹൗസിലെത്തുമായിരുന്നു. പ്രവചനങ്ങള്‍ കൂടുതല്‍ കൃത്യമാവാന്‍ എന്തു വഴി എന്ന് അന്വേഷിക്കുകയാണ് വിദഗ്ധന്‍മാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക