|    Jul 23 Sun, 2017 6:26 pm
FLASH NEWS

ഫറോക്ക് സബ്ജില്ല സ്‌കൂള്‍ കായികമേള: ചാലിയം ഉമ്പിച്ചിഹാജി ജേതാക്കള്‍

Published : 22nd November 2015 | Posted By: SMR

ഫറോക്ക്: ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മൂന്നു ദിവസമായി നടന്നുവരുന്ന ഫറോക്ക് സബ്ജില്ലാ കായികമേളയില്‍ 281 പോയിന്റ് നേടി ചാലിയം ഉമ്പിച്ചിഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാംപ്യന്‍മാരായി.
156 പോയിന്റ് നേടി ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും 110 പോയിന്റ് നേടി ഫറോക്ക് ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്‌സ ണ്‍ ടി സുഹ്‌റാബി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. എ കുട്ട്യാലികുട്ടി അധ്യക്ഷത വഹിച്ചു. ഫറോക്ക് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഹസ ന്‍, കൗണ്‍സിലര്‍ ആസിഫ്, എഇഒ കെ കെ മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ പി കുഞ്ഞമ്മദ്, ഹെഡ്മാസ്റ്റര്‍ നജീബ്, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ വേണുഗോപാലന്‍, കെ മുഹമ്മദ്കുട്ടി മാസ്റ്റര്‍, പി പി ഹാരിസ്, മുഹമ്മദ് ഇസ്ഹാഖ്, സി പി സൈഫുദ്ദീന്‍, ആലിക്കുട്ടി മാസ്റ്റര്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. മേളയിലെ വ്യക്തിഗത ചാംപ്യന്‍മാര്‍.
എല്‍പി മിനി ബോയ്‌സ് മുഹമ്മദ് ഹാഫിസ് (സിഒഎഎല്‍പിഎസ് കൊളത്തറ), എല്‍പി മിനി ഗേള്‍സ് എം ടി ഐശ്വര്യ (എല്‍എഫ്എയുപിഎസ് ചെറുവണ്ണൂ ര്‍), എല്‍പി കിഡ്ഡീസ് ബോയ്‌സ് മുഹമ്മദ് റുബാസ് (സിഒഎഎ ല്‍പിഎസ് കൊളത്തറ), എല്‍പി കിഡ്ഡീസ് ഗേള്‍സ് ആയിഷ റിഫ (ജിഎല്‍പിഎസ് ബേപ്പൂര്‍ വെസ്റ്റ്), ഫാത്തിമ തസ്‌നി (ജിഎഫ്എല്‍പിഎസ് ചാലിയം), സൂര്യ ടി പി (എല്‍എഫ്എയുപിഎസ് ചെറുവണ്ണൂര്‍), യുപി കിഡ്ഡീസ് ബോയ്‌സ് മുഹമ്മദ് ജാമിര്‍ (സിഒഎച്ച്എസ് കൊളത്തറ), യു പി കിഡ്ഡീസ് ഗേള്‍സ് ഫാത്തിമ ഹിബ (എല്‍എഫ്എയുപിഎസ് ചെറുവണ്ണൂര്‍), സബ്ജൂനിയര്‍ ബോയ്‌സ് മുഹമ്മദ് ഷാമില്‍ (യുഎച്ച്എച്ച്എസ്എസ് ചാലിയം), സബ്ജൂനിയര്‍ ഗേള്‍സ് അക്ഷയ കെ വി (എല്‍എഫ്എയുപിഎസ് ചെറുവണ്ണൂര്‍), ജൂനിയ ര്‍ ബോയ്‌സ് മേഘ്ഷാന്‍ സോമ ന്‍ (എഫ്എച്ച്എസ്എസ് ഫാറൂഖ് കോളജ്), ഹിജാസ് (സിഎംഎച്ച്എസ് മണ്ണൂര്‍), ജൂനിയര്‍ ഗേള്‍സ് ടി ഐശ്വര്യ (യുഎച്ച്എച്ച്എസ്എസ് ചാലിയം), സീനിയര്‍ ബോയ്‌സ് അഖിലേഷ് ഒ (ജിവിഎച്ച്എസ്എസ് ചെറുവണ്ണൂര്‍), സീനിയര്‍ ഗേള്‍സ് പി ആതിര (സിഎംഎച്ച്എസ് മണ്ണൂര്‍).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക