|    Jan 18 Wed, 2017 5:00 am
FLASH NEWS

ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം; വന്‍ ദുരന്തമൊഴിവായി

Published : 14th October 2016 | Posted By: Abbasali tf

തിരൂര്‍: തിരൂരില്‍ ഫര്‍ണിച്ചര്‍ കടയ്ക്കു തീപ്പിടിച്ചു. താഴേപ്പാലം കുറ്റിപ്പുറം റോഡിലെ പാംസ് ഫര്‍ണിച്ചറിലാണ് തീപ്പിടിച്ചത്. അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ ദുരന്തമൊഴിവാക്കി. ഇന്നലെ വൈകീട്ട് ഏഴോടെയാണു സംഭവം. ഹര്‍ത്താല്‍ ദിനമായ ഇന്നലെ കട തുറന്നിരുന്നില്ല. തീ പടരുന്നത് കണ്ടവര്‍ വിവരം തിരൂര്‍ അഗ്‌നിശമന സേനാ യൂനിറ്റിനെ അറിയിക്കുകയായിരുന്നു. അഗ്നിശമനസേന എത്തുമ്പോഴേക്കും മൂന്നു കട്ടിലുകളും കസേരകളും കത്തി നശിച്ചു. പത്ത് സ്‌ക്വയര്‍ഫീറ്റില്‍ ഇരുനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇത്. അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തിരൂര്‍ പോലിസ് കേസെടുത്തു. തിരൂരില്‍ നിന്നുള്ള രണ്ട് യൂനിറ്റ് വാഹനം എത്തിയാണ് തീ അണച്ചത്. സ്‌റ്റേഷന്‍ ഓഫിസര്‍ എം ജി സതീഷ്, ഫയര്‍മാന്‍മാരായ കെ കെ ഹനീഫ്, വി പി ഗിരീഷന്‍, വിനയശീലന്‍, അന്‍വര്‍ സ്വാലിഹ്, സജീഷ്, കെ നിജീഷ്, പി പി രജീഷ് എന്നിവരടങ്ങുന്ന സംഘമാണു തീ അണച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക