|    Oct 15 Mon, 2018 3:52 pm
FLASH NEWS
Home   >  Kerala   >  

ഫര്‍ണിച്ചര്‍ കടയിലേക്ക് വാന്‍ ഇടിച്ചുകയറി രണ്ട് മരണം

Published : 3rd September 2017 | Posted By: mi.ptk

കൊല്ലം:  ആയൂരില്‍ പാഴ്‌സല്‍സര്‍വ്വീസ് വാന്‍ ഫര്‍ണിച്ചര്‍ കടയിലേക്കിടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരിക്കേറ്റു. ചടയമംഗലം പൂക്കോട് ഗൗരിനന്ദനത്തില്‍ ശശികുമാരന്‍ നായര്‍(48), ചെങ്ങമനാട് സ്വദേശി ഹരികുമാര്‍ (55) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഷിജു, മോഹനന്‍ പിള്ള എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാലുപേരും ഫര്‍ണിച്ചര്‍ കടയിലെ തെഴിലാളികളാണ്. അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ആയൂര്‍ ജങ്ഷനിലെ ശ്രീഭദ്ര എന്ന ഫര്‍ണിച്ചര്‍ കടയിലേക്കാണ് വാന്‍ ഇടിച്ചുകയറിയത്. വാനിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. ചടയമംഗലം പോലീസ് കേസ് എടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss