|    Jul 21 Sat, 2018 1:44 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഫയല്‍ കാണാതായ സംഭവം : 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 23rd September 2017 | Posted By: fsq

 

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. നഗരസഭയിലെ ഫയലുകളുടെ ചുമതലക്കാരിയായിരുന്ന സി എം സുജ, റവന്യൂ സെക്ഷന്‍ സൂപ്രണ്ടായിരുന്ന ഷിബു, അറ്റന്‍ഡര്‍മാരായ ഗീവര്‍ഗീസ്, പി സി മോളി എന്നിവരെയാണ് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് സസ്‌പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച തീരുമാനം തോമസ് ചാണ്ടിയുടെ കൈയേറ്റങ്ങളും ഫയലുകള്‍ നഷ്ടമായ സംഭവം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. തോമസ് ചാണ്ടിക്ക് 2004ല്‍ നഗരസഭ നല്‍കിയ നികുതിയിളവ് പിന്‍വലിക്കാനും നികുതിയിളവ് മൂലം നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ് അനുവദിച്ച നടപടി നഗരസഭ റദ്ദാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss