|    Feb 24 Fri, 2017 2:33 pm
FLASH NEWS

ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Published : 20th October 2016 | Posted By: SMR

അഞ്ചല്‍: പ്രഭാതസവാരിക്കിറങ്ങിയ ഫയര്‍സ്‌റ്റേഷന്‍ ഓഫിസര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കടയ്ക്കല്‍ ഫയര്‍ സ്റ്റേഷനിലെ ഓഫിസര്‍ സുരേഷ് കുമാറി(48)നാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30ന് സീഡ് ഫാം ജങ്ഷനും കിളിമരത്തുകാവിനുമിടയിലാണ് സംഭവം. പ്രഭാതസവാരിക്കിടെ പിന്നാലെയെത്തിയ തെരുവുനായ ഓഫിസര്‍ക്കുമേല്‍ ചാടിവീഴുകയായിരുന്നു. നിലത്തുവീണ സുരേഷ് കുമാറിന്റെ ഷര്‍ട്ട് കടിച്ചുകീറിയ തെരുവുനായ വയറ്റില്‍ കടിയ്ക്കുകയുമായിരുന്നു.പരിക്കേറ്റ സുരേഷ് കുമാര്‍ പിന്നീട് കടയ്ക്കല്‍ താലൂക്ക്ആശുപത്രിയില്‍ ചികില്‍സതേടി.

ചുണ്ടയില്‍ പേപ്പട്ടി ശല്യം; മൂന്ന് പേര്‍ക്ക് കടിയേറ്റു
കടയ്ക്കല്‍: ചുണ്ടയില്‍ പേപ്പട്ടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ജനം പരിഭ്രാന്തിയില്‍. മൂന്ന് പേര്‍ക്ക് കടിയേറ്റു ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുണ്ടയിലെ സഫാ ബേക്കറി യിലെ സൈഫുദ്ദീനെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ചുണ്ട പോണ്ടുമല സ്വദേശിയായ ഒരു സ്ത്രീക്കും തമിഴ്‌നാട് സ്വദേശികള്‍ക്കുമാണ് പേപ്പട്ടിയുടെ കടിയേറ്റത്.കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി ചുണ്ടയിലും വയ്യാനത്തുമായി നിരവധി ആടുകളെ പേപ്പട്ടി കടിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക