|    Jul 25 Tue, 2017 4:19 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫഫ് ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മടങ്ങിയെത്തി

Published : 14th July 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഫഫ് ഡുപ്ലെസിസ് മടങ്ങിയെത്തി. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് 211 റണ്‍സിന് ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഡുപ്ലെസിസിന്റെ തിരിച്ചുവരവ്. കുംടുംബത്തിലെ ആഘോഷ ചടങ്ങുകളുടെ ഭാഗമായാണ് ഡുപ്ലെസിസിസ് ആദ്യ മല്‍സരത്തില്‍ നിന്ന് വിട്ടുനിന്നത്. ജോയ് റൂട്ടിന്റെ നായകത്വത്തിന് കീഴില്‍ കന്നി ടെസ്റ്റ് പരമ്പര കളിക്കുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 119 റണ്‍സിനാണ് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയെ കൂടാരം കയറ്റിയത്. അതേസമയം പരിക്കിനെത്തുടര്‍ന്ന് ഫാസ്റ്റ് ബൗളര്‍ കഗിസോ റബാദ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കളിക്കില്ലെന്നാണ് റിപോര്‍ട്ടുകളുള്ളത്. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും പരിക്കിനെത്തുടര്‍ന്ന് പരമ്പരക്കില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക