|    Jun 28 Wed, 2017 4:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫത്തഹുല്ലാ ഗുലനുമായി ബന്ധം; തുര്‍ക്കി സ്‌കൂള്‍ ജീവനക്കാരെ പാകിസ്താന്‍ പുറത്താക്കുന്നു

Published : 17th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാക് തുര്‍ക്ക് ഇന്റര്‍നാഷനല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും തുര്‍ക്കി അധ്യാപകരോട് ഉടന്‍ രാജ്യം വിടണമെന്ന് പാകിസ്താന്‍. യുഎസില്‍ പ്രവാസ ജീവിതം നയിക്കുന്ന തുര്‍ക്കി ആത്മീയ നേതാവ് ഫത്തഹുല്ലാ ഗുലനുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി. ഈ മാസം 20നകം രാജ്യം വിടണമെന്നാണ് അധ്യാപകരോട് നിര്‍ദേശിച്ചിട്ടുള്ളത്. തുര്‍ക്ക് ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 28 ശാഖകളുണ്ട്. ഇവിടെ പത്തായിരത്തിലധികം വിദ്യാര്‍ഥികളാണ് വിദ്യ അഭ്യസിക്കുന്നത്. അധ്യാപകരും അവരുടെ കുടുംബങ്ങളുമായി 450ഓളം പേര്‍ക്കാണ് രാജ്യം വിടാന്‍ നോട്ടീസ് ലഭിച്ചതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വക്താവ് അറിയിച്ചു.
സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള വിസ റദ്ദാക്കിയതായും ഒരാഴ്ചയ്ക്കകം രാജ്യംവിടാന്‍ നിര്‍ദേശം നല്‍കിയതായും മുതിര്‍ന്ന ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഫത്തഹുല്ലാ ഗുലനുമായോ ഹിസ്മത്ത് നെറ്റ്‌വര്‍ക്കുമായോ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പാക് തുര്‍ക്ക് അധികൃതര്‍ അറിയിച്ചു.രാജ്യത്തെ പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ ഗുലനാണെന്നു തുര്‍ക്കി ഭരണകൂടം ആരോപിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക