|    Sep 21 Fri, 2018 7:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫണ്ട് വിനിയോഗിക്കാന്‍ എംപിമാര്‍ക്ക് അനുമതി നല്‍കണം: ബിനോയ് വിശ്വം

Published : 19th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എംപി ഫണ്ട് വിനിയോഗിക്കാന്‍ രാജ്യത്തെ എല്ലാ എംപിമാര്‍ക്കും അനുമതി നല്‍കണമെന്ന് ബിനോയ് വിശ്വം എംപി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
2013ല്‍ ഉത്തരാഖണ്ഡില്‍ പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അത്തരത്തില്‍ അനുമതി നല്‍കിയ കാര്യം പ്രധാനമന്ത്രിക്കുള്ള കത്തില്‍ ബിനോയ് ചൂണ്ടിക്കാട്ടി.
അത്യന്തം ഗുരുതരമായ പ്രകൃതിദുരന്തം എന്ന നിലയിലാണ് അന്നു സര്‍ക്കാര്‍ ഇന്ത്യയിലെ എല്ലാ എംപിമാര്‍ക്കും ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. സമാന സാഹചര്യമാണ് ഇന്നു കേരളത്തിലുള്ളത്.

കേരളത്തില്‍ ഉണ്ടായത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ഇനിയും അമാന്തം കാണിച്ചുകൂടെന്നും ബിനോയ് വിശ്വം കത്തില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss