|    Dec 12 Tue, 2017 4:17 am
FLASH NEWS

ഫണ്ട് പാഴായി: ആനക്കര, ചേക്കോട് കൗരിക്കുന്ന് റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല

Published : 16th April 2016 | Posted By: SMR

ആനക്കര: ചേക്കോട് കൗരിക്കുന്ന് റോഡിന്റെ ഫണ്ട് പാഴായി. ഇത്തവണയും റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല.
ഏറെ ആവേശത്തോടെയാണ് ഈ റോഡിന്റെ ടാറിങ് അടക്കമുള്ള പണിക്കായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായുള്ള പ്രഖ്യാപനം കഴിഞ്ഞ കപ്പൂര്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ നിന്നുണ്ടായത്. എന്നാല്‍ യഥാസമയം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ റോഡിന്റെ പണിക്കായി ഇറക്കിയ പത്ത് ലോഡ് മെറ്റല്‍വരെ കരാറുകാരന്‍ കയറ്റി കൊണ്ടുപോയി.
റോഡിന്റെ കുറച്ച് ഭാഗം മെറ്റല്‍ ചെയ്തു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും അത്രയും ഭാഗം പോലും ടാറിങ് നടത്താത്തതിനാല്‍ ആ ഭാഗത്തെ മെറ്റല്‍ പോലും അടര്‍ന്ന് പോയി കുഴികളായിരിക്കുകയാണ്. റോഡിന്റെ മറ്റ് ഭാഗം പൊടി മണ്ണാണ്. അതിനാല്‍ മഴക്കാലത്ത് ഇതുവഴി കാല്‍നടയാത്രയ്ക്കു പോലും കഴിയില്ല. റോഡിനിരുവശവും ചാലില്ലാത്തതിനാല്‍ മഴക്കാലത്ത് വെള്ളം റോഡിലൂടെ പരന്നൊഴുകയാണ് ചെയ്യുന്നത്. നിരവധി വീടുകളിലേക്ക് എത്താന്‍ ഉപകരിക്കുന്ന റോഡാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക