|    Jul 22 Sun, 2018 9:55 pm
FLASH NEWS

ഫണ്ട് അനുവദിച്ചില്ല; കൂറ്റനാട് വായനശാലാ കെട്ടിടനിര്‍മാണം നിലച്ചു

Published : 23rd September 2017 | Posted By: fsq

 

ആനക്കര: കൂറ്റനാട് ജനകീയവായനശാലാ കെട്ടിട നിര്‍മാണം പാതിവഴിയില്‍. ഇനി മുന്നോട്ട് പോവണമെങ്കില്‍ രണ്ടാം ഘട്ട ഫണ്ട് അനുവദിച്ചേമതിയാകും. ജില്ലയിലെ പ്രമുഖ ജനകീയ വായനശാലയാണിത്.  ജില്ലാ പഞ്ചായത്തില്‍ നിന്ന് അനുവദിച്ച ആദ്യഘട്ട ഫണ്ടായ 10ലക്ഷം ചെലവായതോടെയാണ് നിര്‍മാണം നിലച്ചത്. എട്ടുമാസത്തോളമായി കൂറ്റനാട് പടിഞ്ഞാറങ്ങാടി റോഡിലെ ഒറ്റമുറിക്കടയിലാണ് വായനശാലയുടെ പ്രവര്‍ത്തനം. പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള അലമാരയും മേശയും വച്ചുകഴിഞ്ഞാല്‍ കഷ്ടിച്ച് പത്തില്‍താഴെ കസേരകള്‍ മാത്രം ഇടാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. ദിവസേന നിരവധിപേര്‍ വായനശാലയിലെത്തുന്നത്. ഇവര്‍ക്ക് ഇരിക്കാന്‍ ആവശ്യമായ സൗകര്യംപോലും ഒരുക്കാനാവാതെ ബുദ്ധിമുട്ടുകയാണ് വായനശാലാ ഭാരവാഹികള്‍.ഏഴുലക്ഷത്തോളം രൂപയാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും വേണ്ടത്. രണ്ടാം ഘട്ട ഫണ്ട് അനുവദിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഫണ്ട് ലഭ്യമാവുന്നതോടെ മാത്രമേ നിര്‍മാണം പുനരാരംഭിക്കാന്‍ കഴിയൂ. 2016 മെയ് മാസത്തിലാണ് പുതിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 1971ലാണ് കൂറ്റനാട് ജനകീയ വായനശാല പ്രവര്‍ത്തനം ആരംഭിച്ചത്. മണലില്‍ കുഞ്ഞിരാമനാണ് സ്ഥാപക പ്രസിഡ ന്റ്. ചിറ്റിലങ്ങാട് ശിവശങ്കരന്‍നായര്‍ സൗജന്യമായി നല്‍കിയ രണ്ട് സെന്റ് സ്ഥലത്തെ ഓടിട്ട കെട്ടിടത്തിലായിരുന്നു വായനശാലയുടെ പ്രവര്‍ത്തനം. എന്നാല്‍, ഓടിച്ച കെട്ടിടം ദ്രവിച്ചുതുടങ്ങിയതോടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ച് നൂറ്റാണ്ടിനോടടുക്കുന്ന കൂറ്റനാട് ജനകീയ വായനശാലയില്‍ പതിനായിരത്തിലേറെ പുസ്തകങ്ങളും നൂറ്കണക്കിന് റഫറന്‍സ് ഗ്രന്ഥങ്ങലുമുണ്ട്. 569 അംഗങ്ങളുമുണ്ട്. പ്രായമായവരും യുവാക്കളുംള്‍പ്പെടുന്നവര്‍ സ്ഥിരമായി എത്തുന്ന വായനശാലയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടത്തുന്നതിന് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജില്ലാ പഞ്ചായത്തില്‍ യുദ്ധകാലടിസ്ഥാനത്തി ല്‍ ഫണ്ട് അനുവദിച്ചാല്‍മാത്രമെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാനും വാടക റൂമില്‍ നിന്ന് വായനശാലയെ മോചിപ്പിക്കാനും കഴിയും. വി പി ഹൈദ്രു (പ്രസിഡന്റ്) പി വി കുട്ടിനാരായണന്‍ (സെക്രട്ടറി) യുമായുള്ളതാണ് കൂറ്റനാട് ജനകീയ വായനശാല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss