|    Jan 24 Tue, 2017 8:58 pm
FLASH NEWS

ഫണ്ടിന്റെ അഭാവം; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു

Published : 20th October 2016 | Posted By: SMR

കോട്ടക്കല്‍: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. കുട്ടികള്‍ക്കു ശരാശരി നിലവാരമെങ്കിലും പുലര്‍ത്തുന്ന തരത്തില്‍ ഉച്ചഭക്ഷണം നല്‍കണമെന്നു വിദ്യഭ്യാസ അവകാശ നിയമം ഉറപ്പുവരുത്തുന്നുണ്ടെങ്കിലും ഫണ്ടിന്റെ അഭാവം കാരണം എല്ലാം താളം തെറ്റി. ഒരു കറിയും ചോറും മാത്രമാണു മിക്ക സ്‌കൂളുകളിലും വിതരണം. ചിലയിടങ്ങളില്‍ പാല്‍ വിതരണത്തില്‍ പാലില്‍ വെള്ളം ചേര്‍ത്ത് നല്‍കി മിച്ചം വരുന്ന പാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോരുകറിയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. മിക്കസ്ഥലത്തും പരിശോധകര്‍ വരാത്തതിനാല്‍ ഈ പദ്ധതി കാലങ്ങള്‍ക്കുമുമ്പേ താളം തെറ്റി. അധ്യായന വര്‍ഷം തുടങ്ങിയിട്ട്് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉച്ചക്കഞ്ഞി വിതരണത്തിന്റെ മേല്‍നോട്ടമുള്ള എഇഒമാര്‍ പത്ത് ശതമാനം സ്‌കൂളില്‍ പോലും സന്ദര്‍ശനം നടത്തിയിട്ടില്ല. ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമാക്കുന്നതിന് ഓരോ സ്‌കൂളിലും ഒരു മേല്‍നോട്ടക്കാരനെ നിയമിക്കണമെന്നുണ്ടെങ്കിലും മിക്കസ്‌കൂളിലും അതില്ല. ഫണ്ട് എത്താ ന്‍ വൈകുമെന്നതു കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷം മുതല്‍ ഫണ്ട് പ്രധാനധ്യാപകന്റെ അകൗണ്ടിലേക്കു കൈമാറ്റം തുടങ്ങിയെങ്കിലും അത് എത്താന്‍ വൈകിയതോടെ പ്രാധാനധ്യാപക ന്‍ തന്റെ കീശയില്‍ നിന്നെടുത്തു ചെലവഴിക്കേണ്ട ഗതിയാണുള്ളത്. ഒരുകുട്ടിക്ക് വിഭവസമൃദ്ധമായി ഭക്ഷണം നല്‍കാന്‍ ഒരു ദിവസത്തേക്ക് നല്‍കുന്നത് അഞ്ച് രൂപ മാത്രം. ഇതില്‍ നിന്നു തന്നെ പാചകക്കൂലിയും ചുമട്ടു കൂലിയുമെല്ലാം കണ്ടെത്തണം. സര്‍ക്കാര്‍ കണക്കു പ്രകാരം പ്രൈമറിയിലെ ഒരുകുട്ടിക്ക് ധാന്യം 100ഗ്രാം പയര്‍ വര്‍ഗങ്ങള്‍ 20ഗ്രാം പച്ചക്കറി 50ഗ്രാം എണ്ണ അഞ്ച്്് ഗ്രാം എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. യുപി വിഭാഗത്തിന് ഇതില്‍ നേരി വര്‍ധനവുണ്ടെങ്കിലും സാധനവില വര്‍ധിച്ചാലും സര്‍ക്കാര്‍ ഫണ്ടില്‍ മാറ്റം വരില്ല. അതുകൊണ്ടു തന്നെ ഫണ്ട് അഞ്ചു രൂപ എന്നത് 13 ആക്കി മാറ്റണമെന്ന് ബന്ധപ്പെട്ടവരോടാവശ്യപ്പെടാനിരിക്കയാണ് സ്‌കൂള്‍ അധികൃതര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക