|    Feb 21 Tue, 2017 6:22 am
FLASH NEWS

ഫഡ്‌നാവിസിനെതിരേ ശബാന ആസ്മി

Published : 24th October 2016 | Posted By: SMR

മുംബൈ: കരണ്‍ ജോഹറുടെ ‘യേ ദില്‍ഹെ മുശ്കില്‍” എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സിനിമാനിര്‍മാതാക്കള്‍ക്കും മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന (എംഎന്‍എസ്)യ്ക്കുമിടയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മധ്യസ്ഥതവഹിച്ചതിനെതിരേ ബോളിവുഡ് നടി ശബാന ആസ്മി. ക്രമസമാധാനം നടപ്പാക്കുന്നതിനു പകരം മുഖ്യമന്ത്രി എംഎന്‍എസുമായി കരാറുണ്ടാക്കിയെന്ന് അവര്‍ ആരോപിച്ചു.
മുഖ്യമന്ത്രി മധ്യസ്ഥതവഹിച്ച് കരാറുണ്ടാക്കുക, അഞ്ചു കോടിക്ക് ദേശസ്‌നേഹം വിലയ്ക്കുവാങ്ങുക എന്തൊക്കെ ഖേദകരമായ അവസ്ഥയാണിത്-ശബാന ട്വിറ്ററില്‍ കുറിച്ചു.ഞാന്‍ രാജ്യസ്‌നേഹിയാണോ അല്ലയോ എന്ന കാര്യം എംഎന്‍എസിനു തീരുമാനിക്കാം. ഞാന്‍ വണങ്ങുന്നത് ഇന്ത്യന്‍ ഭരണഘടനയെയാണ്. താക്കറെയുടെ ദേശസ്‌നേഹം ചോദ്യംചെയ്യപ്പെ—ടേണ്ടതാണ്-അവര്‍ പറഞ്ഞു.
സിനിമാ നിര്‍മാതാക്കള്‍ ശനിയാഴ്ച മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ എംഎന്‍എസ് നേതാവ് രാജ് താക്കറെയുമായി ചര്‍ച്ചനടത്തിയിരുന്നു. വിവാദ ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്നു സൈനികരുടെ ക്ഷേമനിധിയിലേക്ക് അഞ്ചുകോടി നല്‍കണമെന്നതടക്കം എംഎന്‍എസിന്റെ മൂന്ന് ഉപാധികള്‍ അംഗീകരിച്ചതോടെയാണ് വിവാദ ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക