ഫഌറ്റിലെ കൊലപാതകം: യൂത്ത്കോണ്‍ഗ്രസ് നേതാവ് പിടിയിലെന്ന് സൂചന
Published : 9th March 2016 | Posted By: SMR
തൃശൂര്‍: തൃശൂര്‍ അയ്യന്തോള്‍ പഞ്ചിക്കലിലെ ഫഌറ്റില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതിയായ യൂത്ത്കോണ്‍ഗ്രസ് നേതാവ് പോലിസിന്റെ വലയിലായതായി സൂചന. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ റഷീദിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലിസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമാണ്.
രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് റഷീദിനെ സംരക്ഷിക്കാന്‍ മുന്‍പന്തിയിലുള്ളത്. നേരത്തെ പല കേസുകളില്‍ നിന്നും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഊരിപ്പോന്ന റഷീദ് പോലിസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ റഷീദിനെ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്യാനാണ് പോലിസിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇയാളുടെ ഫോണ്‍ രേഖകള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.
സ്വര്‍ണ തട്ടിപ്പ്, കുഴല്‍പണം, സ്വര്‍ണക്കടത്ത്, കുഴല്‍പണ മാഫിയകളുമായി റഷീദിനുള്ള ബന്ധം തുടങ്ങിയവ പോലിസ് അന്വേഷിക്കുന്നുണ്ട്. അതേസമയം റഷീദിനെതിരേ പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കാത്തതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്. തിരഞ്ഞെടുപ്പ് അടുത്ത സന്ദര്‍ഭത്തില്‍ അത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന് ഇവര്‍ കരുതുന്നു. റഷീദിനെതിരേ തെളിവു ശേഖരിക്കാന്‍ ഇവരില്‍ ചിലരുടെ സഹായവും പോലിസിന് ലഭിച്ചിട്ടുണ്ടെന്നാണു സൂചന.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.