|    Jan 18 Wed, 2017 3:50 pm
FLASH NEWS

ഫഌയിങ് സ്‌ക്വാഡ ്പരിശോധന:  രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടേകാല്‍ ലക്ഷം രൂപ പിടികൂടി

Published : 4th May 2016 | Posted By: SMR

കൊടുവള്ളി: രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടേകാല്‍ ലക്ഷം രൂപ കൊടുവള്ളിയില്‍ ഫഌയിങ് സ്‌ക്വാഡ് പിടികൂടി.
കൊടുവള്ളി പാലത്തിന് സമീപം നടന്ന പരിശോധനയിലാണ് കിഴക്കോത്ത് ഭാഗത്തുനിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ നിന്നും 228000 രൂപ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ഒ സുലൈമാന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. കത്തറമ്മല്‍ പുറക്കാട്ട് അബ്ദുല്‍ മജീദാണ് പണം കടത്തിയത്. ബാങ്കില്‍ നിക്ഷേപിക്കാനാണ് പണം കടത്തിയതെന്നാണ് അബ്ദുല്‍ മജീദ് മൊഴി നല്‍കിയത്. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കാനായില്ല.
തുടര്‍ന്ന് പണം കസ്റ്റഡിയിലെടുത്ത് ഇലക്ഷന്‍ ഫിനാന്‍സ് ഓഫീസര്‍ക്ക് കൈമാറി. എഎസ്‌ഐ വത്സരാജ്, സിപിഒമാരായ രഞ്ജിത്ത്, രാംമോഹന്‍ റോയ് എന്നിവരടങ്ങിയ ഫഌയിങ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
കഴിഞ്ഞമാസം ഇതേ സംഘം നടത്തിയ പരിശോധനയില്‍ താമരശ്ശേരി അമ്പായത്തോട് നിന്നും രേഖകളില്ലാതെ കടത്തിയ 20 ലക്ഷം രൂപ പിടികൂടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക