|    Dec 17 Mon, 2018 7:09 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഫഌപ്കാര്‍ട്ട് സിഇഒ ബിന്നി ബന്‍സാല്‍ രാജിവച്ചു

Published : 14th November 2018 | Posted By: kasim kzm

ബംഗളൂരു: ലൈംഗിക സ്വഭാവദൂഷ്യത്തിന് അന്വേഷണം നേരിടുന്ന ഫഌപ്കാര്‍ട്ട് സിഇഒയും സഹസ്ഥാപകനുമായ ബിന്നി ബന്‍സാല്‍ സ്ഥാനം രാജിവച്ചു. ഫഌപ്കാര്‍ട്ടും ഓഹരി ഉടമയായ വാള്‍മാര്‍ട്ടും നടത്തിയ സ്വതന്ത്ര അന്വേഷണത്തിനൊടുവിലാണ് രാജി. ആരോപണം ബന്‍സാല്‍ നിഷേധിച്ചിരുന്നു.
ഏതാനും വര്‍ഷം മുമ്പ് നടന്ന ലൈംഗികപീഡന പരാതിയിലാണ് രാജിയെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താനായില്ലെങ്കിലും ഇതേപ്പറ്റി ബന്‍സാലിന്റെ വിശദീകരണം സുതാര്യമല്ലെന്നാണ് വാള്‍മാര്‍ട്ട് പറയുന്നത്. ഫഌപ്കാര്‍ട്ടിന്റെ ഇപ്പോഴത്തെ സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി സ്ഥാനത്ത് തുടരും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss