|    Oct 23 Tue, 2018 10:31 pm
FLASH NEWS

ഫഌക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞ് തരുവണ ബസ് കാത്തിരിപ്പ് കേന്ദ്രം

Published : 14th September 2017 | Posted By: fsq

 

വെള്ളമുണ്ട: പാതകള്‍ മറയ്ക്കുന്ന വിധത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും പ്ലാസ്റ്റിക് ഫഌക്‌സ് ബോര്‍ഡുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയപ്പോഴും തരുവണയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പരസ്യബോര്‍ഡുകള്‍ നിറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ പ്ലാസ്റ്റിക്കിനെതിരേ പ്രതിജ്ഞയെടുത്തവരും മാലിന്യ നിര്‍മാര്‍ജനത്തിനായി മുന്നിട്ടിറങ്ങിയവരും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മതസംഘടനകളുടെയും ബോര്‍ഡുകളാണ് ടൗണിന്റെ ഹൃദയഭാഗത്ത് നിറഞ്ഞിരിക്കുന്നത്. ഇവിടെയുള്ള മരത്തില്‍ ആണിയടിച്ചും ഹൈമാസ്റ്റ് ലൈറ്റിനായി സ്ഥാപിച്ച തൂണുകളില്‍ വലിച്ചുകെട്ടിയുമാണ് പരസ്യങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പടിഞ്ഞാറത്തറ സെക്ഷന്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ബോര്‍ഡുകള്‍ എടുത്തുമാറ്റി ശുദ്ധീകരിച്ചിരുന്നെങ്കിലും ഓരോ സംഘടനകള്‍ വീണ്ടും പരസ്യം പതിച്ചിരിക്കുകയാണ്. അപരിചിതര്‍ തരുവണയിലെത്തിയാല്‍ പടിഞ്ഞാറത്തറ ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ നിര്‍ത്തിയിടുന്ന സ്ഥലവും സ്വകാര്യ വ്യക്തി നിര്‍മിച്ചു നല്‍കിയ ബസ് കാത്തിരിപ്പ് കേന്ദ്രവും കാണാന്‍ കഴിയാത്ത വിധം പരസ്യബോര്‍ഡുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ബസ് നിര്‍ത്തിയിടുന്ന ഭാഗങ്ങളില്‍ ബൈക്കുകളുടെ അനധികൃത പാര്‍ക്കിങും പ്രതിസന്ധി സൃഷ്ടിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss