|    Oct 24 Tue, 2017 12:39 am
FLASH NEWS

പൗരബോധം ഉണര്‍ന്നാല്‍ മാലിന്യപ്രശ്‌നത്തിന് പരിഹാരമാവും: മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍

Published : 26th September 2016 | Posted By: SMR

കോഴിക്കോട്:കോഴിക്കോട് സൗത്ത് മണ്ഡലം എംഎല്‍എ ഡോ. എം കെ മുനീര്‍ സംഘടിപ്പിച്ച മണ്ഡലം ഖരമാലിന്യ സംസ്‌കരണ പദ്ധതി സെമിനാര്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൗരബോധം ഉണര്‍ന്നാല്‍ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് മേയര്‍ പറഞ്ഞു. സൗത്ത് മണ്ഡലം മാലിന്യ സംസ്‌കരണ കാര്യത്തില്‍ ഏറെ മുന്നിലാണെന്നും ഇതിനാവശ്യമായ പദ്ധതികള്‍ക്ക് കോര്‍പറേഷന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു. ഡോ.എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഡെപ്പ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, കോര്‍പ്പറേഷന്‍ ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി ബാബുരാജ്, ടൗണ്‍ പ്ലാനിങ് ചെയര്‍മാന്‍ എം സി അനില്‍കുമാര്‍, പ്രതിപക്ഷ ഉപനേതാവ് സി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള സംസ്ഥാന ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.വാസുകി ശുചിത്വ പ്രബോധനം സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജനം, ഉറവിട മാലിന്യ സംസ്‌കരണം എന്നീ സെഷനുകളില്‍ ഡോ. റോഷന്‍ ബിജിലി, മുഹമ്മദ് ബഷീര്‍ മസ്റ്റര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കൗണ്‍സിലര്‍ മനക്കല്‍ ശശി, പി മമ്മദ് കോയ, അരവിന്ദ ബാബു (ഒയിസ്‌ക) ജാബിര്‍, പി റസാക്ക്, എ ടി അബ്ദു, കെപി മുഹമ്മദ് നൗഫല്‍, സഹീര്‍ അലി, അരൂണ്‍ കുമാര്‍, എം എം കാതിരികോയ തുടങ്ങിയവര്‍ സംസാരിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ തീരുമാനിച്ചു. ഇതിനായി എംഎല്‍എ ചെയര്‍മാനായി അപ്പക്‌സ് ബോഡിയും രൂപീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക