|    Jan 21 Sat, 2017 4:26 pm
FLASH NEWS

പൗരന്റെ അറിയാനുള്ള അവകാശത്തെ പോലും പിണറായി ഭയക്കുന്നു: തുളസീധരന്‍ പള്ളിക്കല്‍

Published : 1st August 2016 | Posted By: SMR

പുതുക്കാട്: അറിയാനുള്ള അവകാശത്തെപോലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് എസ്ഡിപിഐ സംസ്ഥാനവൈസ്പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. പുതുക്കാട് മണ്ഡലത്തിലെ പുതിയ പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടാന്‍ അദ്ദേഹം തയാറാവുന്നില്ല. കോര്‍പറേറ്റുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ജനങ്ങള്‍ അറിയാതിരിക്കാനാണ് സര്‍ക്കാരിന്റെ ഈനടപടി. ബീഫ് ഭക്ഷിക്കുന്നവര്‍ക്കെതിരേ അക്രമം ഉണ്ടായപ്പോള്‍ നാടെങ്ങും ബീഫ് ഫെസ്റ്റ് നടത്തി ന്യൂനപക്ഷങ്ങളുടെ വോട്ടുനേടി അധികാരത്തിലേറിയ ഇടതുപക്ഷം ഭരിക്കുമ്പോള്‍ തന്നെയാണ് പോലിസ് ക്യാംപില്‍ ബീഫ് നിരോധനം തുടരുന്നു.
അതിനെതിരേ നടപടിയുടെക്കാന്‍ കഴിയാത്തത് യാദൃശ്ചികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനും പഠനോപകരണ വിതരണവും വരന്തരപ്പിള്ളി കമ്യൂണിറ്റി ഹാളില്‍ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി കണ്ണാട്ടില്‍ അധ്യക്ഷതവഹിച്ചു.
ജില്ലാപ്രസിഡന്റ് പി ആര്‍ സിയാദ്, ജില്ലാ വൈസ്പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഷെരീഫ്, മണ്ഡലം സെക്രട്ടറി ഹുസൈന്‍ പുലിക്കണ്ണി, ഷിഹാബ്, ഷെഫീക്ക്, പാര്‍ട്ടിയിലേക്ക് കടന്നുവന്ന പൊതുപ്രവര്‍ത്തകന്‍ മുകുന്ദന്‍ പാലപ്പള്ളി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക