|    Nov 18 Sun, 2018 11:50 pm
FLASH NEWS
Home   >  News now   >  

പൗരത്വ രജിസ്റ്റര്‍ : തൃണമുല്‍ കോണ്‍ഗ്രസ് സംഘത്തെ വിമാനത്താവളത്തില്‍ തടഞ്ഞു

Published : 2nd August 2018 | Posted By: G.A.G

ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധ പരിപാടികളുടെ ഭാഗമായി അസമില്‍ എത്തിയ എട്ടംഗ തൃണമുല്‍ കോണ്‍ഗ്രസ് സംഘത്തെ സില്‍ചാര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. എം.പിമാരായ സുഖേന്ദു ശേഖര്‍ റായ്, കക്കോലി ഘോഷ് ദസ്റ്റിദര്‍, രത്‌ന ഡേ നാഗ്, നഡിമുള്‍ ഹഖ്, അര്‍പിത ഘോഷ്, പശ്ചിമ ബംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീം എം.എല്‍.എ മോഹുവ മോയിത്ര എന്നിവരെയാണ് വന്‍ പൊലീസ് സന്നാഹങ്ങളോടെ ജില്ലാ ഭരണകൂടം തടഞ്ഞുവെച്ചത്. ഇവരെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അടുത്ത വിമാനത്തില്‍ തിരിച്ചയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
തൃണമൂല്‍ സംഘം എത്തുന്നത് പ്രമാണിച്ച് കച്ചാര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ മുഖേന നാല്‍പ്പത് ലക്ഷത്തോളം പേരെ പൗരത്വത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഘം സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. സംഘത്തെ തടഞ്ഞത് അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും പാര്‍ട്ടി നേതാവ് ഡെറക് ഒബ്രിയാന്‍ പറഞ്ഞു. ജനങ്ങളെ കാണുക എന്നത് ജനാധിപത്യപരമായ അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss