|    Jan 18 Wed, 2017 5:05 am
FLASH NEWS

പൗരത്വ ഭേദഗതി ബില്‍: അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു

Published : 17th September 2016 | Posted By: mi.ptk

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവതരിപ്പിച്ച 2016ലെ പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു. ലോക്‌സഭയുടെ വെബ്‌സൈറ്റില്‍ പൗരത്വ ഭേദഗതി ബില്ലിന്റെ കോപ്പി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇംഗ്ലീഷിലോ, ഹിന്ദിയിലോ എഴുതി അവയുടെ രണ്ട് കോപ്പികള്‍ അഡീഷണല്‍ ഡയറക്ടര്‍, ലോക്‌സഭ സെക്രട്ടറിയേറ്റ്, റൂം നമ്പര്‍ 317(ഒസി), തേര്‍ഡ് ഫ്‌ളോര്‍, പാര്‍ലമെന്റ് ഹൗസ് അനക്‌സ്, ന്യൂഡല്‍ഹി 110001  എന്ന വിലാസത്തില്‍ പോസ്റ്റലായോ, 01123016238 എന്ന നമ്പരില്‍ ഫാക്‌സായോ, jccab-lss@sansad.nic.in എന്ന ഇമെയില്‍ വിലാസത്തിലേക്കോ 2016 സെപ്റ്റംബര്‍ 30ന് അകം അയക്കേണ്ടതാണ്. സമിതിക്ക് സമര്‍പ്പിക്കുന്ന മെമ്മോറാണ്ടം സമിതി രേഖകളുടെ ഭാഗമാകുമെന്നതിനാല്‍ അവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. സമിതിയുടെ മുമ്പാകെ എത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം മെമ്മോറാണ്ടത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.

http://164.100.47.192/Loksabha/Committee/CommitteeInformation.aspx?comm_code=71&tab=1

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക