|    Aug 18 Sat, 2018 10:07 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പൗരത്വ പട്ടികയില്‍ എല്ലാവരെയും ഉള്‍പ്പടുത്തുന്നത് വരെ പോരാട്ടം തുടരും

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ അസമിലെ എല്ലാവരെയും ഉള്‍പ്പെടുത്തുന്നത് വരെ പോരാട്ടം തുടരുമെന്ന് എഐയുഡിഎഫ് നേതാവും എംപിയുമായ ബദറുദ്ദീന്‍ അജ്മല്‍. ആര്‍എസ്എസ് ബിജെപി, വിഎച്ച്പി പ്രവര്‍ത്തകര്‍ പൗരത്വ പട്ടിക തയ്യാറാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാര്യം മൂന്നു മാസം മുന്‍പ് തന്നെ തങ്ങള്‍ക്ക് സംശയമുണ്ടായിരുന്നുവെന്ന് ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അക്ഷരത്തിന്റെ പേരിലും വയസ്സ് രേഖപ്പെടുത്തിയതിലെ തെറ്റുകളുടെ പേരിലും പിതാവിന്റെ വീട്ടു പേര് ചേര്‍ത്ത സ്ത്രീകളെ വ്‌രെ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കുകയാണ്. പിന്നില്‍ പ്രവര്‍ത്തിച്ചത് സംഘപരിവാര്‍ പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരാണെനനും അജ്്മല്‍ ബദറുദ്ദീന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss