|    Nov 20 Mon, 2017 11:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പൗരത്വം : ഒരു വിമുക്തഭടന് കൂടി നോട്ടീസ്

Published : 8th November 2017 | Posted By: fsq

 

ഗുവാഹത്തി: ഇന്ത്യന്‍ പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് അസം ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ ഒരു വിമുക്തഭടനു കൂടി നോട്ടീസയച്ചു. കരസേനയില്‍ നിന്നും 2004ല്‍ വിരമിച്ച മഹിറുദ്ദീന്‍ അഹ്മദിനും ഭാര്യക്കുമാണ് ബാര്‍പറ്റ ജില്ലയിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണലില്‍ നിന്നും നോട്ടീസ് ലഭിച്ചത്. ദീര്‍ഘകാലം സേനയില്‍ സേവനമനുഷ്ഠിച്ചതിനു ശേഷം അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നടപടികള്‍ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നു അഹ്മദ് പറഞ്ഞു. ഇന്ത്യന്‍ പൗരനല്ലെങ്കില്‍ എങ്ങനെയാണ് സൈന്യത്തില്‍ ചേര്‍ന്നതെന്നും അഹ്മദ് ചോദിച്ചു. കരസേനയില്‍ നിന്നും ജെസിഒ ആയി വിരമിച്ച മുഹമ്മദ് അസ്മല്‍ ഹഖിന് കഴിഞ്ഞ മാസം ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിരുന്നു. ഇദ്ദേഹം രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് അസം പോലിസ് മാപ്പ് പറയുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക