|    Mar 24 Fri, 2017 7:41 pm
FLASH NEWS

പൗണ്ട് 30 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Published : 8th October 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടിഷ് കറന്‍സി പൗണ്ട് സ്റ്റര്‍ലിങിന്റെ മൂല്യം മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ബ്രെക്‌സിറ്റിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിരിഞ്ഞുപോക്ക് അടുത്തുതന്നെയുണ്ടാവുമെന്ന അഭ്യൂഹങ്ങളാണ് കറന്‍സിയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം.
ഇന്നലെ ഏഷ്യന്‍ വിപണികളില്‍ ആദ്യ മണിക്കൂറുകളില്‍ പൗണ്ടിന്റെ ഡോളറുമായുള്ള വിനിമയ മൂല്യത്തില്‍ 6.1 ശതമാനം ഇടിവു രേഖപ്പെടുത്തി. പൗണ്ടിന് 1.181 (ഒരു പൗണ്ടിന് 1.24 ഡോളര്‍) എന്ന നിലയിലെത്തി. 1985നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1.0520 എന്ന നിരക്കിലായിരുന്നു 1985ലെ മൂല്യത്തകര്‍ച്ചയെത്തുടര്‍ന്ന് പൗണ്ട് എത്തിയത്. ഏഷ്യന്‍ കമ്പോളങ്ങളില്‍ വ്യാപാരമവസാനിക്കുമ്പോള്‍ വിനിമയമൂല്യം 1.24ലെത്തി. ബ്രെക്‌സിറ്റ് ഹിതപരിശോധനാഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമായ ജൂണ്‍ 24ന് പൗണ്ടിന്റെ മൂല്യം 10 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ ദിവസത്തേത്. 1.3236 എന്ന നിലയിലേക്കായിരുന്നു ജൂണ്‍ 24ന് പൗണ്ടിന്റെ നിരക്ക് താഴ്ന്നത്.
ബ്രിട്ടന്റെ പുറത്ത് പോക്കുമായി ബന്ധപ്പെട്ട് ഇയു നിലപാട് കര്‍ശനമാക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വ ഹൊളാന്‍ദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്രിട്ടണുമായുള്ള ചര്‍ച്ചകളില്‍ യൂറോപ്യന്‍ നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഹൊളാന്‍ദ് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബ്രിട്ടന്റെ പുറത്തുപോക്ക് ഉടനുണ്ടാവുമെന്ന അഭ്യൂഹങ്ങളുയര്‍ന്നത്. അടുത്തവര്‍ഷം ആദ്യത്തോടെ തന്നെ ഇയുവില്‍നിന്ന് പുറത്തുപോവുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് നേരത്തേ അറിയിച്ചിരുന്നു.

(Visited 42 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക