|    Nov 22 Wed, 2017 4:43 am
FLASH NEWS

പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റിന് ശാപമോക്ഷം

Published : 3rd August 2017 | Posted By: fsq

 

തൊടുപുഴ: വിസ്മൃതിയിലായ തൊടുപുഴയുടെ സ്വപ്‌ന പദ്ധതി പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റിന് വീണ്ടും അനക്കം വെക്കുന്നുനഗരസഭയില്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് എത്രയും വേഗം ഉചിതമായ സ്ഥലം കണ്ടെത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചതോടെയാണ് ഇത്. പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് സ്ഥാപിക്കുന്നതിനെതിരെ ജനങ്ങളില്‍ നിന്നും വിഭിന്നാഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ കൗണ്‍സിലിലെ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് സമന്വയം ഉണ്ടാക്കാനും അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വെങ്ങല്ലൂരിലെ വ്യവസായ എസ്‌റ്റേറ്റില്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ ജനവികാരം ശക്തമായ സാഹചര്യത്തിലാണ് മറ്റൊരു സ്ഥലം കണ്ടെത്താന്‍ ശ്രമം ആരംഭിച്ചത്. പ്രദേശവാസികളുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയിട്ടും എതിര്‍പ്പ് നിലനില്‍ക്കുന്നത് കണക്കിലെടുത്ത ാണ് വെങ്ങല്ലൂരിനു പകരം മറ്റൊരു സ്ഥലം പരിഗണിക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കരിച്ച് വെങ്ങല്ലൂരില്‍ തന്നെ യൂനിറ്റ് സ്ഥാപിക്കണമെന്ന് വികസനകാര്യ സ്റ്റാന്റിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി ആവശ്യപ്പെട്ടു. ഷ്രെഡിങ് യൂനിറ്റാണ് സ്ഥാപിക്കുന്നതെന്നും മറിച്ച് റീസൈക്ലിങ് യൂനിറ്റല്ലെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പലവട്ടം ചര്‍ച്ചയും ബോധവല്‍ക്കരണവും നടത്തിയിട്ടും പ്രദേശവാസികളില്‍ നിന്നും എതിര്‍പ്പ് മാറിയിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറും വാര്‍ഡ് കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദനും പറഞ്ഞു. ജനങ്ങളെക്കൂടി വിശ്വാസത്തില്‍ എടുത്തല്ലാതെ ഇക്കാര്യം അവിടെ നടപ്പാക്കുക അസാധ്യമാണെന്ന് രാജീവ് പുഷ്പാംഗദന്‍ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിന് തനിക്ക് വിയോജിപ്പില്ല. അവിടെ ആദ്യം എതിര്‍പ്പുയര്‍ത്തിയവരില്‍ ഒരാള്‍ ബിജെപിയുടെ പ്രതിനിധിയാണ്. ഭൂരിപക്ഷ അഭിപ്രായവും ഇതുതന്നെയാണ്. മറിച്ച് അവിടെ യൂണിറ്റ് സ്ഥാപിക്കാന്‍ തീരുമാനവുമായി മുന്നോട്ടു പോയല്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. അതിനാല്‍ മറ്റൊരിടം കണ്ടെത്തുന്നതാണ് ഉചിതം.ഒരു വ്യക്തിയാണ് അവിടെ ഷ്രെജഡിങ് യുണിറ്റിന് എതിരു നില്‍ക്കുന്നതെന്നായിരുന്നു വൈസ് ചെയര്‍മാന്റെ ആരോപണം. എന്നാല്‍, അത് തെറ്റിധാരണയാണെന്നും പ്രദേശവാസികളാകെ എതിര്‍ക്കുകയാണെന്നും  രാജീവ് പുഷ്പാംഗദന്‍ വ്യക്തമാക്കി. മണക്കാട്് 35-ാം വാര്‍ഡിലെ വ്യവസായ എസ്‌റ്റേറ്റില്‍ ഇത് സ്ഥാപിക്കുന്നതിന് തനിക്ക് എതിര്‍പ്പില്ലെന്ന് ബിജെപി പ്രതിനിധി ബാബു പരമേശ്വരന്‍ ഒടുവില്‍ വ്യക്തമാക്കി. ഇതിന്റെ സാധ്യത പരിശോധിച്ച് ഉചിതമെങ്കില്‍ അവിടെ സ്ഥലം കണ്ടെത്തി അടുത്ത കൗണ്‍സിലില്‍ തീരുമാനമെടുത്തേക്കും. തൊടുപുഴ നഗരസഭയിലെ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് എത്രയും വേഗം കൂലി ലഭ്യമാക്കണമെന്ന് കൗണ്‍സിലര്‍മാരായ പി എ ഷാഹുല്‍ ഹമീദും സബീന ബിഞ്ജുവും ആവശ്യപ്പെട്ടു.   തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നലകാനുള്ള ചെക്ക് മെഷര്‍മെന്റ് നടത്താന്‍ എഇ തയാറാകാത്തതാണ് തടസമെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ബുധനാഴ്ചത്തെ കൗണ്‍സില്‍ യോഗത്തിലും ഇതിന് പരിഹാരമായില്ല. അടുത്ത കൗണ്‍സില്‍ യോഗത്തിലേയ്ക്ക് വിഷയം മാറ്റി വെച്ചു. നഗരസഭയിലെ 35 വാര്‍ഡുകളിലെയും തൊഴിലാളികള്‍ക്ക് പണം കിട്ടാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക