|    Nov 21 Wed, 2018 9:09 am
FLASH NEWS

പ്ലാസ്റ്റിക് മാലിന്യമുക്ത വയനാട്: കാംപയിന്‍ നടത്തും

Published : 4th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: വയനാടിനെ സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യമുക്ത ജില്ലയാക്കി മാറ്റാനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നു ജില്ലാഭരണകൂടം. പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് ആറുമാസത്തിനുള്ളില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യമുക്ത ജില്ലയായി വയനാടിനെ പ്രഖ്യാപിക്കാനാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിനോദ സഞ്ചാരകേന്ദ്രങ്ങളിലടക്കം പ്ലാസ്റ്റിക് കവറുകളും ഭക്ഷണപ്പൊതികളും മറ്റും വലിച്ചെറിയുന്നതു വന്യജീവികള്‍ക്ക് ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണ് നിലവില്‍. ഇതിനു മാറ്റമുണ്ടാവണം. ആദ്യഘട്ടം ക്വിറ്റ് ഇന്ത്യാ ദിനമായ എട്ടിനു തുടങ്ങി സ്വാതന്ത്ര്യദിനമായ 15 വരെ പ്ലാസ്റ്റിക് മാലിന്യമുക്ത വയനാട് കാംപയിന്‍ സംഘടിപ്പിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനം ജില്ലയില്‍ പരിമിതമാണ്. എല്ലാ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലും ഇതിനുള്ള സംവിധാനം ഒരുക്കണം. പ്ലാസ്റ്റിക് മുക്ത വയനാടെന്ന ലക്ഷ്യത്തിനായി ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും യോഗം ചേരും. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മസേനകളുടെ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ വിജയത്തിനായി പ്രയോജനപ്പെടുത്തും. ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss