|    Feb 24 Fri, 2017 9:51 am
FLASH NEWS

പ്ലാസ്റ്റിക് ബഹിഷ്‌കരണത്തിന് കൂടുതല്‍ അവബോധം ഉണ്ടാവണം: എംഎല്‍എ

Published : 14th November 2016 | Posted By: SMR

അടൂര്‍: ‘പ്രകൃതിയുടെയും ജീവജാലങ്ങളുടെയും നാശത്തിന് ഇടയാക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കൂടുതല്‍ അവബോധം ആവശ്യമാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അമ്മകണ്ടകര റസിഡന്റ്‌സ് അസ്സോസിയേഷന്‍  പ്ലാസ്റ്റിക് ഒഴിവാക്കു പ്രൃതിയെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമം കൊണ്ട് മാത്രം പ്ലാസ്റ്റിക് ബഹിഷ്‌കരിക്കാന്‍ ജനങ്ങള്‍ തയ്യാറാവുകയില്ല. പ്ലാസ്റ്റിക് നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. അതിനാല്‍ ഇതിന്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കാന്‍ തക്കമുള്ള ബോധവല്‍ക്കരണം വ്യാപകമാക്കണം. ചെറിയ പ്ലാസ്റ്റിക് കവറുകളാണ് കൂടുതല്‍ അപകടകാരികളെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതിന്റെ സ്ഥാനത്ത് പേപ്പര്‍ ക്യാരിബാഗുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണം. ഇക്കാര്യത്തില്‍ വ്യാപാരികള്‍ക്കാണ് അധികം ചെയ്യാനുള്ളത്. കനമുള്ള പ്ലാസ്റ്റിക് വീണ്ടും സംസ്‌കരിച്ച് ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ കനം കുറഞ്ഞവ നശിക്കാതെ കിടക്കുന്നതിനാല്‍ മണ്ണിന്റെ സ്വാഭാവിക ഗുണങ്ങള്‍ ഇല്ലാതാക്കും. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പ്ലാസ്റ്റിക്കിന്റെ ദോഷങ്ങളെപറ്റിയുള്ള പാഠ്യഭാഗങ്ങള്‍ ഉണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു. പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തംഗം കുഞ്ഞുമോള്‍ കൊച്ചുപാപ്പി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, പഞ്ചായത്തംഗം ഷീജ പ്രകാശ്, അസോസിയേഷന്‍ സെക്രട്ടറി പ്രഫ. എന്‍ ആര്‍ നായര്‍, ജനമൈത്രി പൊലിസ് എഎസ്‌ഐ അനില്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക