|    Jun 24 Sat, 2017 2:17 am
FLASH NEWS

പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍: ടിഫിന്‍ കാരിയറില്‍ പാര്‍സല്‍ വാങ്ങി ജനപ്രതിനിധികള്‍ മാതൃകയായി

Published : 15th November 2016 | Posted By: SMR

കണ്ണൂര്‍: പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ജില്ലയ്ക്ക് പുതിയൊരു മാതൃക സൃഷ്ടിച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി എന്നിവര്‍ ഹോട്ടലില്‍നിന്ന് ടിഫിന്‍ കരിയറില്‍ പാര്‍സല്‍ വാങ്ങി. പ്ലാസ്റ്റിക് ഫ്രീ-കണ്ണൂര്‍ നല്ല നാട്, നല്ല മണ്ണ് പദ്ധതിയുടെ പ്രചാരണാര്‍ഥമാണ് ഹോട്ടല്‍ കൂള്‍ ലാന്റില്‍നിന്ന് ഡിസ്‌പോസബിള്‍ പ്ലേറ്റിനു പകരം സ്വന്തം ടിഫിന്‍ കരിയറില്‍ ഇവര്‍ പാര്‍സല്‍  വാങ്ങിയത്. ഈ ശീലം എല്ലാവരും പിന്തുടര്‍ന്നാ ല്‍ നാട്ടിലെ പ്ലാസ്റ്റിക് മാലിന്യം വലിയൊരളവില്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണം പാര്‍സല്‍ വാങ്ങാന്‍ പാത്രവുമായി എത്തുന്നവര്‍ക്ക് 10 ശതമാനം വിലക്കുറവ് അനുവദിക്കുമെന്ന് ഹോട്ടലുടമകള്‍ നേരത്തേ അറിയിച്ചിരുന്നു.ഡിസ്‌പോസബിള്‍ പ്ലേറ്റുകളും കപ്പുകളുമാണ് ജില്ലയിലെ ജലസ്രോതസ്സുകളെ ഉള്‍പ്പെടെ മലിനമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അഭിപ്രായപ്പെട്ടു. ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് കാരിബാഗ്, ഡിസ്‌പോസബിള്‍ പ്ലേറ്റ്, കപ്പ് വിമുക്തമാക്കുന്നതിനായി നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമാണിതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക