|    Apr 27 Thu, 2017 6:18 pm
FLASH NEWS

പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍; ഒറ്റദിവസം വിറ്റത് 20,300 രൂപയുടെ കൈത്തറി ബാഗുകള്‍

Published : 2nd November 2016 | Posted By: SMR

കണ്ണൂര്‍: പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാംപയിന്റെ ഭാഗമായി കലക്ടറേറ്റില്‍ നടന്ന കൈത്തറി ക്യാരിബാഗുകളുടെ വില്‍പ്പന കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ രണ്ടിനകം ജില്ലയെ പ്ലാസ്റ്റിക് കാരിബാഗ് രഹിത ജില്ലയാക്കാനുള്ള “പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍-നല്ല നാട് നല്ല മണ്ണ്കാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരം കൈത്തറി ബാഗുകളുമായി ഷോപ്പിങിനു പോവുന്ന രീതി ഓരോരുത്തരും സ്വീകരിച്ചാല്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഒരു പരിധി വരെ രക്ഷനേടാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ വാങ്ങാന്‍ ടിഫിന്‍ ബോക്‌സുമായി വരുന്നവര്‍ക്ക് വിലയില്‍ 10 ശതമാനം കുറവ് നല്‍കാന്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു. ഇരിണാവ്, കല്ല്യാശ്ശേരി വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ നിര്‍മിച്ച കൈത്തറി തുണി ബാഗുകളാണ് കലക്ടറേറ്റില്‍ വില്‍പന നടത്തിയത്. സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സഞ്ചിയായും ഷോള്‍ഡര്‍ ബാഗായും ബാക്ക്പാക്കായും ഉപയോഗിക്കാവുന്നതാണ് ഇരിണാവ് വീവേഴ്‌സ് സൊസൈറ്റിയുടെ 80 രൂപ വിലയുള്ള ബാഗ്. സ്ത്രീകള്‍ക്ക് പൗച്ച് പോലെ കൊണ്ടുനടക്കാവുന്ന കൈത്തറി ബാഗിന് 70 രൂപയാണ് വില. കല്യാശ്ശേരി വീവേഴ്‌സ് സൊസൈറ്റി നിര്‍മിച്ച 100 രൂപയുടെ ബാഗിന് 20 കിലോഗ്രാം വരെ സാധനങ്ങള്‍ താങ്ങാനുള്ള ശേഷിയുണ്ട്. 40 രൂപ വിലവരുന്ന ചെറിയ ബാഗും ഇവരുടേതായുണ്ട്. നിഫ്റ്റിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത ഈ ബാഗുകളിലെല്ലാം “വി ആര്‍ കണ്ണൂര്‍ലോഗോ മുദ്രണം ചെയ്തിട്ടുണ്ട്. ആകെ 20,300 രൂപയുടെ ബാഗുകളാണ് ഇന്നലെ വിറ്റഴിഞ്ഞതെന്ന് ഇരിണാവ് വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി അനില്‍ കുമാര്‍, കല്യാശ്ശേരി വീവേഴ്‌സ് സൊസൈറ്റിയുടെ വൈശാഖ് എന്നിവര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍- 0497 2867537, 9847597468 (ഇരിണാവ് വീവേഴ്‌സ്), 0497 2780726, 8547052726 (കല്യാശ്ശേരി വീവേഴ്‌സ്).

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day