|    Nov 21 Wed, 2018 7:05 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്ലാസ്റ്റിക് ഫാക്ടറി തീപ്പിടിത്തം: കത്തിച്ചത് സ്ഥാപനത്തിലെ ജീവനക്കാര്‍; രണ്ടു പേര്‍ അറസ്റ്റില്‍

Published : 11th November 2018 | Posted By: kasim kzm

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീവച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ തന്നെ ജീവനക്കാരായ ചിറയന്‍കീഴ് സ്വദേശി ബിമല്‍ (19), കാര്യവട്ടം സ്വദേശി ബിനു (36) എന്നിവരാണ് അറസ്റ്റിലായത്. മാനേജ്‌മെന്റ് ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് ഫാക്ടറിക്ക് തീയിട്ടതെന്ന് ഇരുവരും പോലിസിനോട് സമ്മതിച്ചു.
സംഭവദിവസം വൈകീട്ട് 7 മണിക്കു ശേഷം അവസാന ഷിഫ്റ്റ് കഴിഞ്ഞാണ് പ്രതികള്‍ കൃത്യം നടത്തിയത്. സ്റ്റോര്‍ ജീവനക്കാരനായ ബിമലാണ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് തീയിട്ടത്. ശമ്പളത്തില്‍ നിന്ന് 600 രൂപയോളം തൊഴില്‍ നികുതി പിടിച്ചതാണ് കൃത്യത്തിനു പ്രേരണയായത്. ഇതില്‍ ഒരാള്‍ കഴക്കൂട്ടത്തെ കടയില്‍ നിന്ന് ലൈറ്റര്‍ വാങ്ങിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുടെ മൊഴിയും പോലിസിനു സഹായകമായി. തീയിടുമ്പോഴും ഇത്രയും വലിയ നാശനഷ്ടം ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് പ്രതികളുടെ മൊഴി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss