|    Jul 21 Fri, 2017 2:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്ലാസ്റ്റിക് നിരോധനത്തിനായി യുവാവ് ആത്മഹത്യ ചെയ്തു

Published : 15th October 2016 | Posted By: SMR

plastic

തിരുച്ചി: പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തു. 23കാരനായ കെ ജവഹര്‍ ആണ് തഞ്ചാവൂരിലെ കനാലില്‍ ചാടി ആത്മഹത്യ ചെയ്തത്. പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ഭീഷണിയാണെന്നും അത് പൂര്‍ണമായും നിരോധിക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പ്രതിഷേധ പരിപാടികള്‍ ജവഹറിന്റേയും സുഹൃത്തിന്റേയും നേതൃത്വത്തില്‍ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച ആത്മഹത്യ ചെയ്ത യുവാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ജവഹര്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.
പ്ലാസ്റ്റിക്കിനെതിരേ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന നിരവധി വീഡിയോ ക്ലിപ്പുകള്‍ മൊബൈലില്‍ നിന്നും  കണ്ടെത്തിയിരുന്നു. നിരവധി പരിസ്ഥിതി സന്ദേശങ്ങളും മൊബൈലില്‍ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് മൂലം ലോകത്തിനുണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള സന്ദേശം സമൂഹത്തെ അറിയിക്കാനാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ജവഹര്‍ വീഡിയോയില്‍ പറയുന്നു.
പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണത്തിനായി തന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. ഇന്ത്യയുടെ 127 കോടി ജനതയുടെ ഉന്നമനത്തിനു വേണ്ടി ജീവന്‍ ബലിചെയ്യുന്നതില്‍ തെറ്റില്ല. തന്റെ തീരുമാനത്തിനു പിന്നില്‍ മാറ്റാരുമില്ല. ആരും പ്രകൃതിക്ക് വിരുദ്ധമായി ജീവിതം നയിക്കരുത്.
എന്നാല്‍, പ്രകൃതി വിഭവങ്ങള്‍ അധികമുണ്ടാവുന്നതിനുവേണ്ടി മനുഷ്യര്‍ ഒന്നും ചെയ്യുന്നില്ല. ഇതെല്ലാം കണ്ടു കൊണ്ട് മൂകനായി ഇരിക്കാന്‍ എനിക്ക് കഴിയില്ലെന്നും വീഡിയോയില്‍ ജവഹര്‍ പറയുന്നുണ്ട്. ജവഹറിനെ കാണാതായതിനെതുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കനാലില്‍നിന്ന് കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക