|    Oct 20 Sat, 2018 12:14 pm
FLASH NEWS

പ്ലാസ്റ്റിക് നിരോധനം; വ്യാപാരികള്‍ കോര്‍പറേഷന്‍ ഓഫിസ് ഉപരോധിച്ചു

Published : 5th August 2016 | Posted By: SMR

കൊല്ലം: 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ നിരോധനം നടപ്പാക്കുന്നത് ഓണക്കാലം കഴിയുംവരെ നീട്ടണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ കോര്‍പറേഷന്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
സമൂഹനന്മയ്ക്കായി 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് നിരോധിച്ച കോര്‍പ്പറേഷന്‍ തീരുമാനത്തിന് വ്യാപാരികള്‍ എതിരല്ല. എന്നാല്‍ ചെറുതും വലുതുമായ കച്ചടവസ്ഥാപനങ്ങളുടെ പേരുകള്‍ പ്രിന്റ് ചെയ്ത ആയിരക്കണക്കിന് കവറുകള്‍ ബാക്കിയുണ്ട്. ഓണക്കാലത്ത് ഭൂരിഭാഗം കവറുകളും കൊടുത്തുതീര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മതിയായ സമയപരിധി അനുവദിക്കാതെയുള്ള കോര്‍പ്പറേഷന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും നിരോധനം സംബന്ധിച്ച് കോര്‍പ്പറേഷന്‍ അധികാരികള്‍ തങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. ഈ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെ കോര്‍പ്പറേഷന്‍ അധികാരികള്‍ കച്ചവടസ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധന ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം നടത്തിയ പരിശോധനയില്‍ 300 കിലോ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു. കോര്‍പ്പറേഷന്‍ പരിധിയിലെ 70 കടകളിലാണ് റെയ്ഡ് നടത്തിയത്.
നിരോധിത പ്ലാസ്റ്റിക് കവറുകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധനകള്‍ നടന്നത്. അമ്പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് വിലക്കുണ്ട്. ഇത് വിനിയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss