|    Oct 17 Wed, 2018 2:52 pm
FLASH NEWS

പ്ലാസ്റ്റിക് നിരോധനം ഫലം കാണുന്നു; സ്റ്റീല്‍, കുപ്പി പാത്രങ്ങള്‍ സജീവം

Published : 18th September 2017 | Posted By: fsq

 

തലശ്ശേരി: പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്ന അധികൃതരുടെ നിരന്തര ബോധവല്‍ക്കരണവും നടപടിയും തലശ്ശേരിയില്‍ ഫം കണ്ടുതുടങ്ങി. പ്ലാസ്റ്റിക്കിനു പകരം മണ്‍പാത്രങ്ങള്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, കുപ്പികള്‍ എന്നിവ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. സ്‌കൂള്‍ കുട്ടികള്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍, ലഞ്ച് ബോക്‌സ് എന്നിവ ഉപയോഗിക്കുന്നതു നര്‍ത്തി. പ്ലാസ്റ്റിക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിച്ചുനല്‍കുന്നത്്.അടുക്കളകളില്‍ പലവ്യഞ്ജനങ്ങള്‍ സൂക്ഷിക്കുന്നതിനു നേരത്തെ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് പാത്രങ്ങളുടെ സ്ഥാനവും ഇപ്പോള്‍ സ്റ്റീല്‍, കുപ്പികള്‍ മണ്‍പാത്രങ്ങള്‍ കൈയടക്കി. അച്ചാറുകള്‍ നിറച്ചുവരുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ പാടെ ഉപേക്ഷിക്കുകയും തദസ്ഥാനത്ത് കുപ്പികള്‍ തിരിച്ചുവരികയും ചെയ്തു.അലൂമിനിയം പാത്രങ്ങളുടെ സ്ഥാനത്ത് ചെമ്പ്, സ്റ്റീല്‍, മണ്‍പാത്രങ്ങളും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്്. ഇതോടെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പനയിലും ഇടിവുണ്ടായി. പാസ്റ്റിക്കിന്റെ ഇരട്ടിയോളം വില സ്റ്റീല്‍-ചെമ്പ് ഉല്‍പന്നങ്ങള്‍ക്ക് നല്‍കണം. എന്നാല്‍, ആശുപത്രി പരിസരത്തെ സ്റ്റേഷനറി കടകളില്‍ വെള്ളം സൂക്ഷിക്കുന്നതിനു പ്ലാസ്റ്റിക് ബക്കറ്റുകള്‍ ഉപയോഗിക്കുന്നതില്‍ മാറ്റംവരുത്തിയിട്ടില്ല. നഗരങ്ങളിലെ വിവാഹാഘോഷങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ഉപയോഗിച്ചിരുന്ന പേപ്പര്‍ പാത്രങ്ങള്‍ ഉപേക്ഷിച്ച്, ആ സ്ഥാനത്ത് വാഴയിലകള്‍ തിരിച്ചുവന്നിട്ടുണ്ട്. വിവാഹത്തലേന്നും വിവാഹത്തിനുമായി ലഘുപാനീയങ്ങളും പായസങ്ങളും വിതരണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പേപ്പര്‍, പ്ലാസ്റ്റിക് ഗ്ലാസുകള്‍ മാറി കുപ്പി, സ്റ്റീല്‍ ഗ്ലാസുകളാണു നിലവിലുള്ളത്്. പേപ്പര്‍ ഗ്ലാസുകളില്‍ മെഴുക് പുരട്ടുന്നുണ്ടെന്ന ശാസ്ത്രീയ പ്രചാരണം വസ്തുതയാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെയാണു ഇതു ഉപേക്ഷിച്ചത്്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചുതുടങ്ങിയതോടെ പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്നവരുടെ വ്യാപാരവും ഗണ്യമായി കുറഞ്ഞു. പ്ലോസ്റ്റിക് കവറുകളില്‍ ഭക്ഷണ സാധാനങ്ങള്‍ നല്‍കുന്നതും വാങ്ങുന്നതും കുറഞ്ഞിട്ടുണ്ടെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss