|    Oct 23 Mon, 2017 8:04 am
FLASH NEWS

പ്ലാസ്റ്റിക് നിരോധനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് കലക്ടര്‍

Published : 2nd July 2016 | Posted By: SMR

കോട്ടയം: ജില്ലയില്‍ നിരോധിച്ചിട്ടുള്ള 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉല്‍പ്പാദനം, വിപണനം, ഉപയോഗം നടക്കുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ സ്വാഗത് ഭണ്ഡാരി നിര്‍ദേശിച്ചു.
പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ കലക്ടര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാര്‍ക്ക് നല്‍കിയത്. ജൂലൈ ആദ്യവാരത്തില്‍ കടകള്‍, മല്‍സ്യ, മാംസ വിപണന സ്ഥലങ്ങളില്‍ സ്‌ക്വാഡ് പരിശോധിക്കണം.
പ്ലാസ്റ്റിക് കവറുകളിലെ മൈക്രോണിന്റെ അളവ് പരിശോധിക്കുന്നതിനുള്ള മൈക്രോമീറ്റര്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും വാങ്ങണം. 40മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പാദനം, വിപണനം, ഉപയോഗം നടത്തുന്നവരില്‍ നിന്നും 5000രൂപ പിഴ ഈടാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പ്ലാസ്റ്റിക് നിരോധനം സമ്പൂര്‍ണമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏതു നടപടികളും സ്വീകരിക്കാം. അതിനായി പ്രത്യേക ഉത്തരവുകള്‍ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക