|    Jan 24 Tue, 2017 10:44 am
FLASH NEWS

പ്ലാസ്റ്റിക് നിരോധനം: ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

Published : 1st October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ജില്ലയില്‍ നാളെ മുതല്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. അഞ്ചുവരെ തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശം. കേസില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ നിലപാട് കൂടി അറിഞ്ഞശേഷം അഞ്ചിന് കോടതി ഉത്തരവ് പുറപ്പെടുവിക്കും. ബദല്‍മാര്‍ഗം കണ്ടെത്താതെ തിടുക്കത്തില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുന്നതു കടുത്ത ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും സാവകാശം വേണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി അഡ്വ. അജയകുമാര്‍ മുഖേന നല്‍കിയ ഹരജിയിലാണ് കോടതി നടപടി. പ്ലാസ്റ്റിക് നിരോധനത്തിന് വ്യാപാരി സമൂഹം എതിരല്ലെന്ന് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍ പറഞ്ഞു. ബദല്‍മാര്‍ഗം കണ്ടെത്താതെ പെട്ടെന്നു പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഉദ്യോഗസ്ഥര്‍ കച്ചവടക്കാരെ പിഴിയുന്നതിന് വഴിയൊരുക്കും. ഈ സാഹചര്യത്തിലാണ് സാവകാശം തേടി കോടതിയെ സമീപിച്ചതെന്നു വാസുദേവന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക