|    Sep 23 Sat, 2017 5:58 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്ലാസ്റ്റിക് കാരി ബാഗ് വിമുക്തദിന പ്രചാരണ പരിപാടി

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: ലോക പ്ലാസ്റ്റിക് കാരി ബാഗ് വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വമിഷന്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ എന്നിവര്‍ക്ക് പരിസ്ഥിതി സൗഹാര്‍ദ്ദ ബാഗുകള്‍(ഭൂമിത്രസേനാ ബാഗുകള്‍) വിതരണം ചെയ്തു.
പ്ലാസ്റ്റിക് കാരി ബാഗുകളുടെയും മറ്റു പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കളുടെയും ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വമിഷന്‍ പ്ലാസ്റ്റിക് കാരി ബാഗ് വിമുക്തദിന കാംപയ്ന്‍ സംഘടിപ്പിക്കുന്നത്. കൊച്ചി സെന്റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥികള്‍ അധ്യാപികയായ നിര്‍മല പദ്മനാഭന്റെ മേല്‍നോട്ടത്തിലാണ് തുണികൊണ്ടുള്ള സഞ്ചികള്‍ ഡിസൈന്‍ ചെയ്തത്. കുടുംബശ്രീ യൂനിറ്റുകളിലും ഭൂമിത്രസേന ബാഗുകള്‍ നിര്‍മിക്കും. വ്യത്യസ്തമായ ഡിസൈനുകളിലും കളറുകളിലും സൈസുകളിലും ഭൂമിത്രസേന ബാഗുകള്‍ ലഭിക്കും. ഫോണ്‍ 0484-2428701, 0471-2319831

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക