|    May 28 Sun, 2017 6:41 am
FLASH NEWS

പ്ലാസ്റ്റിക് കാരിബാഗ് നിരോധനം ഒക്ടോബര്‍ രണ്ടുമുതല്‍; സഹകരിക്കണമെന്നു ജില്ലാ കലക്ടര്‍

Published : 30th September 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ജില്ലയില്‍ പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധം ഒക്‌ടോബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരും.  പൊതുജനങ്ങളും വ്യാപാരികളും പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് നിരോധത്തോട് സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി എസ് തിരുമേനി അഭ്യര്‍ഥിച്ചു. വയനാടിന്റെ മനോഹാരിത സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് നിരോധനം. എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കും പ്ലാസ്റ്റിക് തെര്‍മോകോള്‍ എന്നിവകൊണ്ടുള്ള ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണ്. പോളി എഥിലിന്‍, വിനയല്‍, പോളിപ്രൊവിലിന്‍, പോളിഫിനൈലിന്‍ ഓക്‌സൈഡ്, പോളികാര്‍ബണേറ്റ്, ടെറഫ് തലേറ്റ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങളും പ്ലാസ്റ്റിക് എന്ന ഗണത്തില്‍ ഉള്‍പ്പെടും. സാധനങ്ങള്‍ കൊണ്ടുപോവുന്നതിന് പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കുന്നതു നിരോധിച്ചിട്ടുണ്ട്. 2016 ജൂലൈ 30ന് ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കി മാറ്റണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു.1973ലെ ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ 133 അനുസരിച്ചാണ് നിരോധനം. ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ഉല്‍പന്നങ്ങളും കച്ചവടം, സൂക്ഷിപ്പ് എന്നിവ നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ക്ക് അധികാരം നല്‍കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day