|    Jul 27 Thu, 2017 8:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്ലാസ്റ്റിക് കാരിബാഗ് ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന് ഹൈക്കോടതി

Published : 17th August 2016 | Posted By: SMR

കൊച്ചി: ഗാന്ധിജയന്തിയോടനുബന്ധിച്ച്  പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രഫ. എസ് സീതാരാമന്‍ നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്. പൊതുജനങ്ങളടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി നിലപാട് തേടിയശേഷം വേണം തീരുമാനമെടുക്കാന്‍. സപ്തംബര്‍ 30നകം നടപടി സംബന്ധിച്ച തീരുമാനം അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
നിയന്ത്രണങ്ങളും ഉത്തരവാദിത്തവുമില്ലാതെയാണു കേരളത്തില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.  നിയന്ത്രണംകൊണ്ടു ഫലമുണ്ടാവുന്നില്ലെങ്കില്‍ നിരോധനം വേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പുനല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക