|    Aug 24 Thu, 2017 4:53 am
FLASH NEWS

പ്ലാസ്റ്റിക് കത്തിച്ചതും മാലിന്യം വലിച്ചെറിഞ്ഞതും ചോദ്യം ചെയ്ത നഗരസഭാ ജീവനക്കാരന് മര്‍ദനം

Published : 11th August 2017 | Posted By: fsq

 

ആലപ്പുഴ: ആലപ്പുഴ ശവക്കോട്ടാ പാലത്തിന് പടിഞ്ഞാറ് ബാപ്പൂ വൈദ്യര്‍ ജങ്ഷനുള്ള എയ്‌റോബിക്ക് യൂനിറ്റിന് സമീപത്ത് പ്ലാസ്റ്റിക്ക് കത്തിക്കുകയും, മാലിന്യങ്ങള്‍ വലിച്ചെറിയുകയും ചെയ്തത് ചോദ്യം ചെയ്തതിന് നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരന് മര്‍ദനം. വൈകീട്ട് 4 മണിയോടെയാണ് സംഭവം. ജൂനിയര്‍ ഹെല്‍ത്ത് ഓഫിസര്‍ അനിക്കുട്ടനാണ് മര്‍ദനമേറ്റത്. ഇയാളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി മെഹബൂബ്  പറഞ്ഞു. പോലിസില്‍ പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക