|    Oct 21 Sat, 2017 10:53 pm
FLASH NEWS

പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍ കൈകോര്‍ക്കുന്നു

Published : 10th August 2017 | Posted By: fsq

 

അരൂര്‍: പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനത്തിനായി സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന മാലിന്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം പദ്ധതി നടപ്പക്കുന്നതിന്റെ ഭാഗമായി അരൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ അവലോകനയോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബി രത്‌നമ്മ യോഗം ഉദ്ഘാടനം ചെയ്തു. 15 ന് നടക്കുന്ന വാര്‍ഡ് തല യോഗങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് യോഗം നടത്തിയത്. കുടുംബശ്രീകള്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ വേതനം പഞ്ചായത്ത് നല്‍കും. കഴുകി ശുചീകരിച്ച് സൂക്ഷിച്ചു വയ്്ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വീടുകളില്‍ എത്തുന്ന പ്രവര്‍ത്തകര്‍ പ്രതേ്യകം പാത്രങ്ങളിലാക്കി സംസ്‌ക്കരണ സ്ഥലത്ത് എത്തിക്കുന്നതാണ് പദ്ധതി. വീടുകളില്‍ എത്തുന്ന കിറ്റുകള്‍ കുറക്കുന്നതിന് പല പഞ്ചായത്തുകളും പ്ലാസ്റ്റിക്ക് നിരോധിച്ചെങ്കിലും അതിന് ഫലപ്രദമായ ഗുണം ലഭിച്ചില്ല. ഇത് മനസ്സിലാക്കിയ സര്‍ക്കാര്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് സംസ്‌ക്കരിച്ച് രണ്ടോ മൂന്നോ പ്രാവശ്യം ഉപയോഗിക്കുന്നതിന് പദ്ധതിയിട്ടത്. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ പ്ലാസ്റ്റിക്ക് ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിന് പ്രതേ്യക തുക വകയിരുത്തിയിട്ടുണ്ട്. യോഗത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം.സജിത അദ്യക്ഷയായിരുന്നു. എ.എ.അലക്‌സ്,ഉഷാ അഗസ്റ്റിന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ പീറ്റര്‍ ഡാമിയല്‍ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അലിയാര്‍ ക്ലാസ്സ് എടുത്തു. കുടുംബശീ, ആശാപ്രവര്‍ത്തകര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക