|    Jul 20 Fri, 2018 12:57 am
FLASH NEWS

പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്ന സംഭവം : മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

Published : 8th September 2017 | Posted By: fsq

 

കളമശ്ശേരി: കളമശ്ശേരി നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്ന സംഭവം മലിനീകരണ നിയന്ത്ര ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയത്. ഡംബിങ് യാര്‍ഡിലെ മാലിന്യങ്ങള്‍ ഇപ്പോഴും പെരിയാറിന്റെ കൈവഴിയായ തുമ്പുങ്കല്‍ തോട്ടിലേ ക്കാണ് ഒഴുകി എത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി. നല്ല പ്ലാസ്റ്റിക്ക് തിരയുന്ന ഭാഗത്ത് മാത്രമാണ് ഷെഡ് കെട്ടിയിട്ടുള്ളത.് ബാക്കിരണ്ടേക്കര്‍ സ്ഥലത്ത് പ്ലാസ്റ്റിക്ക് മാലിന്യം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ് കിടക്കുന്നത.് ഇതിന് ഏത് സമയത്തും തീ പിടിക്കാന്‍ സാധ്യത കുടുതലാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉേദ്യാഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തി. ഡംബിങ്ങ് യാര്‍ഡില്‍ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചത് പിന്നിട് വെള്ളം ഒഴിച്ച് തീ കൊടുത്തിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍ജിനിയറിന്റെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ഡംബിങ് യാര്‍ഡില്‍ പരിശോധന നടത്തിയത.് നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ കണ്ട ഗുരുതരമായ വീഴ്ച്ചക്കെതിരെ മലിനീകണ നിയന്ത്രണ ബോര്‍ഡ് അടുത്ത ദിവസം നഗരസഭക്ക് നോട്ടിസ് നല്‍കുമെന്ന് ചീഫ് എന്‍ജിനിയര്‍ പറഞ്ഞു. കളമശ്ശേരി നഗരസഭ ഡംബിങ് യാര്‍ഡില്‍ ആണ് പ്ലാസ്റ്റിക്ക് മാലിന്യം കുട്ടിയിട്ട് കത്തിക്കുന്നത്. പൊതു നിരത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം കത്തികരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുള്ളപ്പോള്‍ ആണ് ഈ ഉത്തരവ് കര്‍ശനമായി പാലിക്കേണ്ട നഗരസഭ അത് കാറ്റില്‍ പറത്തുന്നതും ആരോഗ്യ വിഭാഗം പൊതുജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും വിധം വലിയ ടാര്‍ വീപ്പകളില്‍ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നത്. നഗരസഭ ഡംബിങ് യാര്‍ഡിലെ പ്ലാസ്റ്റിക്ക് മാലിന്യം’ കയറ്റി കൊണ്ട് പോകുന്നതിന് കരാര്‍ നല്‍കിയിട്ടുണ്ടെങ്കിലും കരാറുകാരന്‍ നല്ല പ്ലാസ്റ്റിക്ക് മാത്രം എടുത്ത്  കയറ്റി കൊണ്ട് പോവുകയാണ് ചെയ്യുന്നത്. മോശമായ പ്ലാസ്റ്റിക്ക് ഡംബിങ് യാര്‍ഡില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഈ പ്ലാസ്റ്റിക്ക്് കരാര്‍കാരന്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കത്തിക്കുന്നതും  പ്ലാസ്റ്റിക്ക് മാലിന്യം കുമിഞ്ഞ് കിടക്കുന്നിടത്ത് തീ ഇടുന്നതും വന്‍ അപകടം വിളിച്ച് വരുത്താന്‍ സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍കരുതല്‍ നടപടികള്‍ ഒന്നുമില്ലാതെയാണ് പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss