|    Feb 19 Mon, 2018 7:50 am
FLASH NEWS

പ്ലാമൂലയിലെ കാട്ടാനശല്യം;നാട്ടുകാര്‍ പ്രക്ഷോഭത്തിന്

Published : 23rd January 2017 | Posted By: fsq

 

മാനന്തവാടി: കാട്ടാനശല്യത്താല്‍ പൊറുതിമൂട്ടി തൃശ്ശിലേരി പ്ലാമൂല നിവാസികള്‍. പകല്‍ സമയങ്ങളില്‍ പോലും ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നതിനാല്‍ പ്രദേശവാസികള്‍ക്കു വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരേ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. തൃശ്ശിലേരി പ്ലാമൂല കോളനിവാസികള്‍ മനസ്സമാധാനത്തോടെ പുറത്തിറങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാന കോണ്‍ഗ്രസ് നേതാവ് കൂടിയായ വി വി നാരയണവാര്യരൂടെ തെങ്ങുകള്‍, വാഴ, കാപ്പി എന്നിവ നശിപ്പിച്ചു. വന്യമൃഗശല്യം കൊണ്ട് ഈ പ്രദേശത്ത് ജീവിക്കാന്‍ പോലും കഴിയാത്ത സഹാചര്യമാണെന്നു നാട്ടുകാര്‍ പറയുന്നു. ആദിവാസികള്‍ ഉള്‍പ്പെടെ 250ഓളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. കാട്ടാനഭീഷണി നിലനില്‍ക്കുന്നതിനാല്‍ പണിക്ക് പോവാനോ കുട്ടികളെ സ്‌കൂളില്‍ അയക്കാനോ പറ്റുന്നില്ലെന്നു കോളനിവാസികള്‍ പറയുന്നു. അഴിക്കര ഫോറസ്റ്റ് ക്വട്ടേഴ്‌സിന് സമീപത്തു കൂടിയാണ് കാട്ടാനകള്‍ പ്രദേശത്തെത്തുന്നത്. എന്നാല്‍, ഇതു തടയാന്‍ വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. അടുത്തിടെ വനംവകുപ്പ് നിര്‍മിച്ച ട്രഞ്ചിന് നടുവില്‍ പാറയുള്ളതിനാല്‍ ഇതുവഴിയും ആനകള്‍ നാട്ടിലെത്തുന്നു. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പ്രദേശത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ചു. വന്യമൃഗശല്യത്തിന് ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധം അടക്കമുള്ള സമരവുമായി മുന്നോട്ടുപോവാനാണ് നാട്ടുകാരുടെ തീരൂമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss