|    Aug 19 Sat, 2017 8:59 am

പ്ലാന്റിലെ സമരം: ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു

Published : 26th October 2016 | Posted By: SMR

കൊല്ലം: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എറണാകുളം, കോഴിക്കോട് പ്ലാന്റുകളിലെ സമരം മൂലം ടാങ്കറുകളുടെ വരവു നിലച്ചത് ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഐഒസിയുടെ ജില്ലയിലെ ഭൂരിഭാഗം പമ്പുകളും ഇന്നലെ പ്രവര്‍ത്തിച്ചില്ല. 64 പമ്പുകളാണ് ജില്ലയില്‍ ഐഒസിക്കുള്ളത്. ഇതില്‍ 18എണ്ണം തീരദേശത്താണ്. ഇവ ഉള്‍പ്പടെ 25 പമ്പുകള്‍ തിങ്കളാഴ്ച തന്നെ പൂട്ടിയിരുന്നു. ഇന്ധനം തീര്‍ന്നതോടെ അവശേഷിച്ച പമ്പുകളും ഇന്നലെ പൂട്ടി. ഇതോടെ മറ്റ് പമ്പുകളില്‍ വാഹനങ്ങളില്‍ ഇന്ധനം നിറക്കാനെത്തിയവരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനത്തേയും സമരം ബാധിക്കുമെന്ന ഘട്ടത്തിലായിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ടോടെ സമരം പിന്‍വലിച്ചത് ആശ്വാസമായി.അതേസമയം സമരം പിന്‍വലിച്ചെങ്കിലും ഇന്നുമുതല്‍ മാത്രമെ മിക്ക പമ്പുകളിലും എണ്ണയെത്തുകയുള്ളു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക