|    Nov 14 Wed, 2018 11:03 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്ലസ് വണ്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു; സഹപാഠി കസ്റ്റഡിയില്‍

Published : 6th August 2018 | Posted By: kasim kzm

കാസര്‍കോട്: ബന്തിയോട് മുട്ടത്ത് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ നെഞ്ചത്ത് കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയായ കര്‍ണാടക സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തു. മുട്ടം മഖ്ദൂമിയ അറബിക് കോളജ് വിദ്യാര്‍ഥിയും അടുക്കം വീരനഗറിലെ യൂസഫ്-അലീമ ദമ്പതികളുടെ മകനുമായ മിജു എന്ന മിദ്‌ലാജാ (16)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ബണ്ട്വാളിലെ 16കാരനെ കുമ്പള പോലിസ് കസ്റ്റഡിയിലെടുത്ത് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി. ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം. രാവിലെ ആറിന് തുടങ്ങിയ ക്ലാസിന് എട്ടരയ്ക്ക് ഇടവേള നല്‍കിയിരുന്നു. ഇതിനിടയിലാണ്് സംഭവം. 70ഓളം കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു സഹപാഠിയുടെ കുത്തേറ്റ് മിദ്‌ലാജ് ബെഞ്ചിലേക്ക് വീണത്. ഉടന്‍ തന്നെ മദ്‌റസാ ജീവനക്കാരും കുട്ടികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേപ്പര്‍ കത്രികയെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മിദ്‌ലാജിന്റെ കൈയിലുണ്ടായിരുന്ന കത്രിക വാങ്ങി നെഞ്ചത്ത് കുത്തുകയായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിനു കാരണമെന്നു പോലിസ് പറഞ്ഞു. വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനു മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതേ സ്ഥാപനത്തിലെ പാചകക്കാരനാണ് പിതാവ് യൂസുഫ്. സഹോദരങ്ങള്‍: മുഫീദ, മിസ്‌രിയ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss