|    Nov 25 Sat, 2017 11:19 am
FLASH NEWS

പ്ലസ് വണ്‍ പ്രവേശനം: ജില്ലയില്‍ 3,104 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

Published : 9th August 2017 | Posted By: fsq

 

പത്തനംതിട്ട: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാറ്റത്തിനും വിഷയമാറ്റത്തിനും സാവകാശം നല്‍കിയിരിക്കെ ജില്ലയില്‍ 3104 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. 2562 സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലും 542 സീറ്റുകള്‍ മാനേജ്‌മെന്റിലുമാണ് ഒഴിവുകളുള്ളത്. സയന്‍സ് ഗ്രൂപ്പുകളിലടക്കം സമീപകാല ചരിത്രത്തില്‍ ഇത്രയധികം ഒഴിവുകള്‍ ആദ്യമാണ്. സംസ്ഥാനത്ത് ഏറ്റവുമധികം പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും പത്തനംതിട്ട ജില്ലയിലാണ്. ഇത് നികത്താനാവുന്നില്ലെങ്കില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ തന്നെ പല സ്‌കൂളുകള്‍ക്കും നഷ്ടമാകുന്ന സ്ഥിതിയുണ്ട്. അധ്യാപക തസ്തികകളെ അടക്കം ഇതു ദോഷകരമായി ബാധിക്കും. ഹയര്‍ സെക്കന്‍ഡറി ബാച്ചിന് അനുമതിയുണ്ടായിട്ടും കുട്ടികളുടെ കുറവുകാരണം പ്രവേശനം വേണ്ടെന്നുവച്ച സ്‌കൂളുകളും ജില്ലയിലുണ്ട്.എഴുമറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് ബാച്ചില്‍ 132 ഒഴിവുകളാണുള്ളത്. ഇടമുറി ഗവണ്‍മെന്റ് എച്ച്എസ്എസില്‍ 65 ഒഴിവുകള്‍ സയന്‍സ് ബാച്ചിലുണ്ട്. കടുമീന്‍ചിറയില്‍ സയന്‍സ് മാത്്‌സ് ബാച്ചില്‍ 39 ഒഴിവുകളും കംപ്യൂട്ടര്‍ സയന്‍സ് ബാച്ചില്‍ 38 ഒഴിവുകളുമാണുള്ളത്. മിക്ക എയ്ഡഡ് സ്‌കൂളുകളിലും കോമ്പിനേഷന്‍ മാറ്റവുമായി ബന്ധപ്പെട്ട ഒഴിവുകളുണ്ട്.  നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂള്‍ കോമ്പിനേഷന്‍ മാറ്റത്തിനായി അപേക്ഷിക്കാവുന്നത്. ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ്, സ്‌പോര്‍ട്‌സ് ക്വാട്ടാകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കില്‍ പോലും മാറ്റത്തിന് അപേക്ഷിക്കാനാവും. ജില്ലയ്ക്കകത്തോ ഇതര ജില്ലയിലേക്കോ സ്‌കൂള്‍ മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രവേശനം നേടിയ സ്‌കൂളില്‍ ഇന്ന് മൂന്നിനു മുമ്പ് നല്‍കാനാണ് നിര്‍ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക