|    Jan 22 Sun, 2017 11:31 am
FLASH NEWS

പ്ലസ് വണ്‍ പ്രവേശനം : ആശങ്കയകറ്റണം – കാംപസ് ഫ്രണ്ട്

Published : 19th July 2016 | Posted By: G.A.G

മഞ്ചേരി: പത്താം ക്ലാസ് വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠന സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കയകറ്റാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

79506 കുട്ടികള്‍ക്ക് മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ , എയിഡഡ്. അണ്‍ എയിഡഡ് മെഖലകളിലായി ഉണ്ടായിരുന്നത് 51736 സീറ്റുകളായിരുന്നു. സര്‍ക്കാര്‍ 20 ശതമാനം സീറ്റുകള്‍ കൂടുതല്‍ അനുവദിച്ചതോടെ 8190 സീറ്റുകള്‍ കൂടി വര്‍ധിച്ചു. എന്നാലും 19580 കുട്ടികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠനം ജില്ലയില്‍ കിട്ടാക്കനിയാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഏതു രീതിയിലാണ് സീറ്റിലാത്ത പ്രശ്‌നം പരിഹരിക്കുന്ന എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
സര്‍ക്കാര്‍ 20 ശതമാനം സീറ്റുകള്‍ അനുവദിച്ചു എങ്കിലും എല്ലാ സ്‌കൂളുകളിലും സൗകര്യമില്ലാത്തത് കൊണ്ട് തന്നെ ഇത്രയും സീറ്റുകള്‍ ലഭ്യമാകാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ സീറ്റില്ലാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ഇനിയും വര്‍ധിക്കും. അലോട്ട്‌മെന്റ് വരുന്നതിന് മുമ്പുതന്നെ അധിക ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചു പ്രശ്‌നം പരിഹാരിക്കാന്‍ ശ്രമിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞിരിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. നിലവില്‍ അനുവദിച്ച സീറ്റുകളില്‍ തന്നെ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ സീറ്റുകള്‍ എങ്ങനെയാണ് അനുവദിക്കുക എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം.
നിലവിലെ ബാച്ചുകളില്‍ ഇപ്പോള്‍ തന്നെ 60 ഓളം കുട്ടികളുള്ളത് കൊണ്ട് തന്നെ ഇനിയും ബാച്ചുകളില്‍ അതിക കുട്ടികളെ ഇരുത്തുക പ്രായോഗികമല്ല. അതുകൊണ്ടുതന്നെ ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തുകയും സൗകര്യമുള്ള സ്‌കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിച്ചു പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകാണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പുറത്തിരിക്കുന്ന ജില്ലയാണ് മലപ്പുറം ജില്ല. അതുകൊണ്ട് ജില്ലക്ക് പ്രത്യേകമായി പാക്കേജ് അനുവദിച്ചു അടിയന്തിരമായി പരിഹരിക്കണം.
വിദ്യാര്‍ത്ഥികള്‍ മറ്റെന്തെങ്കിലും ഉപരിപഠന മാര്‍ഗം തേടിയ ശേഷം സീറ്റുകള്‍ അനുവദിച്ചു ജില്ലയില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ് എന്ന പതിവു സര്‍ക്കാര്‍ പല്ലവി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിക്കാതെ ഒളിഞ്ഞുകളിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിവരുമെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി
ജില്ലാ പ്രസിഡന്റ് ഇര്‍ഷാദ് മൊറയൂര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫായിസ് കണിച്ചേരി. പി.കെ ഷിബിലി , ബുനൈസ് കുന്നത്ത്, റോഷന്‍ ഇസ്തിഫാ , കെ.ഐ ഇസ്മായീല്‍, ജസീലാ മുംതാസ്, ആയിഷ ശിറിന്‍ സംസാരിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക