|    Jan 22 Sun, 2017 1:07 am
FLASH NEWS

പ്ലസ് വണ്‍ പരീക്ഷയില്‍ ആള്‍മാറാട്ടം; രണ്ടുപേര്‍ പിടിയില്‍

Published : 7th October 2016 | Posted By: Abbasali tf

തളിപ്പറമ്പ്: പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിനു രണ്ടുപേരെ പോലിസ് പിടികൂടി. വെള്ളാവ് ദയ മന്‍സിലില്‍ തുന്തക്കാച്ചി പുതിയപുരയില്‍ സൈനുല്‍ ആബിദി(19)നെ തളിപ്പറമ്പിലുംആറളം സ്വദേശി ഉബൈസിനെ ഇരിട്ടിയിലും പോലിസ് പിടികൂടി. തളിപ്പറമ്പ് ടാഗൂര്‍ വിദ്യാനികേതനിലെ പരീക്ഷാ കേന്ദ്രത്തിലാണ് സൈനുല്‍ ആബിദ് ആള്‍മാറാട്ടം നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട്് 4.45 വരെ ഇക്കണോമിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയുടെ പരീക്ഷയായിരുന്നു. തളിപ്പറമ്പ് ഫാറുഖ് നഗര്‍ കൂട്ടുക്കന്‍ ഹൗസില്‍ കെ മുഹീദിന് വേണ്ടി പരീക്ഷ എഴുതാനാണ് സൈനുല്‍ ആബിദ് എത്തിയത്. ഹാള്‍ടിക്കറ്റ് പരിശോധിച്ച പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. സൂപ്രണ്ട് ആര്‍ സരസ്വതിക്ക് ഫോട്ടോയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു. ഇവര്‍ ഹാള്‍ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഫോട്ടോ മാറ്റിയൊട്ടിച്ചതായി വ്യക്തമായി. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് പോലിസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തളിപ്പറമ്പിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയാണ് സൈനുല്‍ ആബിദ്. ഇരിട്ടി മുഴക്കുന്ന് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാവുംപടി സ്‌കൂളില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയപ്പോഴാണ് ഉബൈസ് പിടിയിലായത്. സുഹൃത്ത് ഫൈസലിന് വേണ്ടി പരീക്ഷയെഴുതാന്‍ എത്തിയപ്പോഴാണ് പിടിയിലായത്. ഇരുവരും ഉളിക്കലിലെ മതപഠന കേന്ദ്രത്തില്‍ താമസിക്കുന്നവരാണ്. ഇരിട്ടി സിഐ സജേഷ് വാഴാളപ്പിലാണ് ഉബൈസിനെ കസ്റ്റഡിയിലെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക